സൂപ്പർ മാർകറ്റ് കൊള്ളയടിക്കാൻ വന്ന കള്ളന്മാരേ ഓടിച്ചിട്ട് പിടിച്ച മലയാളി യുവാക്കള്‍ ഒമാനില്‍ ഹീറോകളായി, യുവാക്കള്‍ക്ക് ഒമാന്‍ പോലീസിന്റെ ആദരം

33

മസ്‌ക്കറ്റ്: കള്ളന്മാരേ ഓടിച്ചിട്ട് പിടിച്ച മലയാളി യുവാക്കള്‍ക്ക്‌ ഒമാനിൽ ആദരം. അതും സർക്കാരും പോലീസും ഒക്കെ ചേർന്ന് പ്രവാസികളായ മലയാളികളുടെ ധീരതയേ അഭിനന്ദിച്ചു.സൂപ്പർ മാർകറ്റ് കൊള്ളയടിക്കാൻ വന്ന കള്ളന്മാരേ മലയാളികൾ ഓടിച്ചിട്ട് പിടിച്ച് കീഴടക്കിയത് ഒമാൻ പോലീസിനേ പോലും അത്ഭുതപ്പെടുത്തി.

Advertisements

മോഷണ ശ്രമം തടയുകയും പ്രതികളെ സാഹസികമായി പിടികൂടുകയും ചെയ്ത മലയാളികളെ ആദരിച്ചിരിക്കുകയാണ് ഒമാന്‍. റോയല്‍ ഒമാന്‍ പോലീസാണ് മലയാളി യുവാക്കളുടെ ധീരകൃത്യത്തിന് അഭിനന്ദനവുമായി എത്തിയത്.

മസ്‌കറ്റില്‍ നിന്നു നൂറ് കിലോമീറ്റര്‍ അകലെ തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയിസ്, കണ്ണൂര്‍ തില്ലേങ്കരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരാണ് പോലീസിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ബാത്തിന ഗവര്‍ണറേറ്റിലെ പോലീസ് മേധാവി ബ്രിഗേഡിയര്‍. അബ്ദുല്ല അല്‍ ഗൈലാനി ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

പോലീസ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തുകയറിയത്. ഇതേസമയം, ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സാധനങ്ങള്‍ ഒരുക്കിവെക്കുന്ന ഡ്യൂട്ടിയിലായിരുന്നു റയിസും നൗഷാദും രാജേഷും. ശബ്ദം കേട്ട് ഇവര്‍ മുന്‍വശത്തേക്ക് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്.

കടയില്‍ ആളുണ്ടെന്ന് കണ്ട മോഷ്ടാക്കള്‍ മുന്‍ വശത്തെ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പോലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്. മലയാളികളെ ആദരിച്ച വിവരം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒമാന്‍ പോലീസ് അറിയിച്ചത്.

Advertisement