ഗര്‍ഭിണിയായ യുവതിയെ മുന്‍ഭര്‍ത്താവ് അമ്പെയ്തു കൊലപ്പെടുത്തി

32

ലണ്ടന്‍: മുന്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത് ലണ്ടനിലാണ്.
ദേവി ഉണ്‍മതല്ലഗഡു എന്ന മുപ്പത്തഞ്ച് കാരിയാണ് മുന്‍ഭര്‍ത്താവ് രമണോട്ഗെ ഉണ്‍മെതല്ലഗഡുവിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

Advertisements

ഉദരത്തില്‍ അമ്പേറ്റ ദേവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അവര്‍ മരിച്ചു. സിസേറിയന്‍ നടത്തി പരിക്കേല്‍ക്കാത്ത കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു. അക്രമിയെ സ്‌കോട്ട്ലന്‍റ് യാര്‍ഡ് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഇല്‍ഫോര്‍ഡിലാണ് സംഭവം. ഉണ്‍മെതല്ലഗഡുവിന്റെ ഭാര്യയായിരുന്ന ദേവി ഏഴ് വര്‍ഷം മുമ്പ് ആണ് ഇംത്യാസ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് സന മുഹമ്മദ് എന്ന പേരിലാണ് പ്രദേശത്ത് ഇവര്‍ അറിയപ്പെടുന്നത്.

ആദ്യ ഭര്‍ത്താവില്‍ 18ഉം 14ഉം 12ഉം വയസ്സുള്ള മൂന്ന് മക്കളുണ്ടിവര്‍ക്ക്. രണ്ടാമത്തെ ഭര്‍ത്താവില്‍ അഞ്ചും രണ്ടും വയസ്സുള്ള രണ്ട് മക്കളുമുണ്ട്.

അമ്പേല്‍ക്കുമ്പോള്‍ ഭര്‍ത്താവ് ഇംത്യാസ് മുഹമ്മദ് പരിസരത്തുണ്ടായിരുന്നു. അമ്പും വില്ലുമായി അക്രമിയെ കണ്ടയുടനെ 42കാരനായ ഇംത്യാസ് ഭാര്യയുടെ അടുത്തേക്ക് ഓടിച്ചെന്നു. പക്ഷെ ഓടിരക്ഷപ്പെടും മുമ്പ് അമ്പേല്‍ക്കുകയായിരുന്നു.

Advertisement