പതിനഞ്ചുകാരിയെ ദുബായിയിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ പ്രവാസി യുവതിക്കും 2 യുവാക്കള്‍ക്കും എട്ടിന്റെ പണി

25

ദുബായ്: പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ ദുബായിയില്‍ എത്തിച്ചു ശാരീരികമായി ചൂഷണം ചെയ്യുകയും പെണ്‍വാണിഭത്തിനു നിര്‍ബന്ധിക്കുകയും ചെയ്ത രണ്ടു പുരുഷന്‍മാരുടെയും ഒരു സ്ത്രീയുടെയും അപ്പീല്‍ കോടതി തള്ളി.

Advertisements

മൂവരും അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. ഇക്കഴിഞ്ഞ ജൂലൈയില്‍ ദുബായ് പ്രാഥമിക കോടതി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി അഞ്ചു വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു.

ഇതു ചോദ്യം ചെയ്താണ് 32, 38 വയസ്സുള്ള പുരുഷന്‍മാരും 27 വയസ്സുള്ള സ്ത്രീയും ദുബായ് അപ്പീല്‍ കോടതിയെ സമീപിച്ചത്.

ശിക്ഷ കുറയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, തടവു ശിക്ഷ ശരിവച്ച കോടതി പിഴ ഒഴിവാക്കി പ്രതികളെ നാടുകടത്താനും ഉത്തരവിട്ടു. പെണ്‍വാണിഭത്തില്‍ പങ്കാളിയായ 25 വയസ്സുള്ള മറ്റൊരു പാക്ക് യുവതിയുടെ അപ്പീലും കോടതി തള്ളി.

മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം ഇവരെയും നാടുകടത്താന്‍ ഉത്തരവിട്ടു. നാലു പേരും അപ്പീല്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ശിക്ഷിക്കപ്പെട്ട പ്രതികളും പാകിസ്താന്‍ സ്വദേശികളാണ്.

Advertisement