കാമുകനെ വിശ്വസിച്ച് വീഡിയോ കോളില്‍ തുണിയുരിയുന്നവര്‍ക്കായി; ഈ ‘വൈറല്‍’ വീഡിയോ

28

പ്രണയബന്ധങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ചെറിയ ചെറിയ അശ്രദ്ധ മതി ജീവിതം കുറച്ച്‌ കാലത്തേക്കെങ്കിലും ജീവിതം കൈവിട്ടുപോകാന്‍.

പരസ്പരം ഫോട്ടോകളും വീഡിയോകളും അയച്ച്‌ കൊടുത്ത് അത് ലീക്ക് ആയാല്‍ ഒരു പക്ഷേ ആണ്‍കുട്ടികള്‍ സേഫ് ആയിരിക്കും, എന്നാല്‍ സ്വന്തം വീട്ടുകാരുള്‍പ്പെടെയുള്ള സമൂഹം അവളെ കുറ്റപ്പെടുത്തും.

Advertisements

ലോക വനിതാ ദിനത്തില്‍ പുറത്തിറങ്ങിയ ‘വൈറല്‍’ എന്ന ഹ്രസ്വചിത്രം ഇത്തരത്തില്‍ ഒരു സംഭവമാണ് ചര്‍ച്ച ചെയ്യുന്നത്. ഗായികയും അഭിനേതാവുമായ അഭിരാമി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാര്‍ത്ഥന്‍ മോഹനാണ്.

വിഡിയോ കോളുകളും മറ്റ് സാങ്കേതിക വിദ്യകളും സജീവമായിരിക്കുന്ന പുതിയ കാലത്ത് പ്രണയബന്ധങ്ങളിലെ സ്വാതന്ത്ര്യങ്ങള്‍ പെണ്‍കുട്ടികളെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യങ്ങളെ കൃത്യതയോടെ ഹ്രസ്വചിത്രം അവതരിപ്പിച്ചിരിക്കുന്നു. ഇത് പെണ്‍കുട്ടിള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്.

ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ‘വൈറലില്‍ രാധിക എന്ന കോളേജ് വിദ്യാര്‍ത്ഥിനിയായാണ് അഭിരാമി സുരേഷ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. രാധികയും കാമുകന്‍ അമിത്തും തമ്മിലുള്ള സ്‌കൈപ് സംഭാഷണത്തിലൂടെ വികസിക്കുന്ന കഥ ചെന്നെത്തുന്നത് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വഴിത്തിരിവിലാണ്. സ്വകാര്യചിത്രങ്ങളും വിഡിയോയും ആവശ്യപ്പെടുന്ന സ്ഥിരം കാമുകന്‍.

എന്നാല്‍, അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ‘വൈറല്‍’ എന്ന ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭീഷണിപ്പെടുത്തലോ പൊട്ടിക്കരച്ചിലോ കുറ്റപ്പെടുത്തലോ ഒന്നുമില്ലാതെ അത്തരമൊരു സാഹചര്യത്തെ പാട്ടും പാടി അഭിമുഖീകരിക്കുന്ന രാധിക എന്ന പെണ്‍കുട്ടി പ്രേക്ഷകരുടെ കയ്യടി നേടുന്നു. രാധികയുടെ കാമുകന്‍ അമിത്തിനെ അവതരിപ്പിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്.

ടോംസ് വര്‍ഗീസിന്റെതാണ് കഥ. ക്യാമറയും എഡിറ്റും നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

സഹോദരിമാരും ഗായികമാരുമായ അമൃതയുടെയും അഭിരാമിയുടെയും യുട്യൂബ് ചാനലായ അമൃതം ഗമയിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മാര്‍ച്ച്‌ എട്ടിന് അപ്ലോഡ് ചെയ്ത ചിത്രം ഒരു ദിവസത്തിനകം ഒരു ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.

Advertisement