ഷിഹാബിന്റെയും ഷഹാനയുടെയും ടിക്ക് ടോക്ക് കണ്ണും മനസും നിറയ്ക്കും: വീഡിയോ

71

കൊച്ചി: അതിരുകളില്ലാത്ത അതിജീവനത്തിന് കേരളം നല്‍കിയ പേരാണ് ‘ഷിഹാബ് സിപി’. ജന്മനാ കൈകാലുകളില്ലാത്ത യുവാവ് ആത്മവിശ്വാസം കൊണ്ട് ലോകം കീഴടക്കിയ കഥ ഇന്നും കേരളക്കരയുടെ ഹൃദയതാളമാണ്.ഇപ്പോഴിതാ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ് ഷിഹാബിന്റെ ടിക്ടോക് വിഡിയോ.

Advertisements

കൈകാലുകള്‍ ഇല്ലാത്ത ഷിഹാബിന്റെ ഖല്‍ബിലേക്ക് ഷഹാന ഫാത്തിമയെന്ന പെണ്‍കൊടിയെത്തിയ വാര്‍ത്ത അടുത്തിടെയാണ് കേരളക്കര ശ്രവിച്ചത്. ഷിഹാബിന്റെ ജീവിതത്തിലേക്കും ഷഹാന ഫാത്തിമ എന്ന പെണ്‍കുട്ടി എത്തിയതോടെ ആ ജീവിതത്തിന്റെ നിറം പത്തിരട്ടിയായി വര്‍ധിച്ചു.

പ്രണയത്തിനും പരിമിധിയില്ലെന്നു ജീവിതം കൊണ്ട് തെളിയിച്ച ഇരുവരും പ്രണയഗാനങ്ങള്‍ കോര്‍ത്തിണക്കി പങ്കുവച്ച ടിക്ടോക്ക് വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisement