20നും 24നും ഇടയിലുള്ള അവിവാഹിതരായ പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ ഗര്‍ഭനിരോധന ഉറകള്‍ കൂടുതലായി ഉപയോഗിക്കുന്നത്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

11

ന്യൂഡല്‍ഹി: രാജ്യത്തെ 20നും 24നും ഇടയില്‍ പ്രായത്തിലുള്ള പെണ്‍കുട്ടികളാണ് ഗര്‍ഭനിരോധന ഉറകള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി 2015-16ലെ ദേശീയ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട്. 15നും 45നും ഇടയിലുള്ള അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനവുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisements

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഏറ്റവും കുറവുള്ളത് മണിപ്പൂര്‍, ബീഹാര്‍, മേഘാലയ എന്നിവിടങ്ങളിലാണ്, 24 ശതമാനം. 76 ശതമാനവുമായി പഞ്ചാബാണ് മുന്നില്‍.പത്തു വര്‍ഷം മുന്‍പ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം രണ്ട് ശതമാനം ആയിരുന്നത് ഇപ്പോള്‍ 12 ശതമാനമായാണ് ഉയര്‍ന്നത്. എട്ട് പുരുഷന്മാരില്‍ മൂന്ന് പേര്‍, ഗര്‍ഭനിരോധന ഉറകളെ സ്ത്രീകളുടെ ആവശ്യകതയായാണ് കാണുന്നത്.

അതേസമയം, രാജ്യത്തെ 99 ശതമാനം സ്ത്രീകള്‍ക്കും ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15നും 49നും ഇടയിലുള്ള പുരുഷന്മാരും ഇതേക്കുറിച്ച് ബോധവാന്മാരാണ്. 15നും 49നും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ ആകെ നിരക്ക് 54 ശതമാനാണ്. ഇവരില്‍ പത്ത് ശതമാനം മാത്രമെ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുള്ളൂ.

സമൂഹത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും പരമ്പരാഗതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതേസമയം, വന്ധീകരണമാണ് സ്ത്രീകള്‍ക്കിടയിലെ ഏറ്റവും പ്രചാരമേറിയ ഗര്‍ഭനിരോധന രീതിയായി കണ്ടുവരുന്നത്. ഒരു ശതമാനത്തില്‍ താഴെ സ്ത്രീകള്‍ അടിയന്തര മാര്‍ഗമായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചിട്ടുമില്ലെന്നും സര്‍വേയില്‍ കണ്ടെത്തി.

Advertisement