തിരികെ നടന്ന് വരാന്‍ പറ്റുന്ന ദൂരത്തില്‍ ഇറക്കിവിടുമോ?; കാര്‍ യാത്ര കൊതിച്ച് ഒരു നിഷ്‌കളങ്കചോദ്യം: യുവാവിന്റെ കുറിപ്പ് വൈറല്‍

20

കല്‍പ്പറ്റ: എപ്പോഴും യാത്രകള്‍ പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കാറുണ്ട് എന്നാണ് പ്രമാണം. പല യാത്രകളും അങ്ങനെ അവിസ്മരണീയമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും.

അത്തരത്തില്‍ മറക്കാനാകാത്ത ഒരു യാത്രയെക്കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് കൈയ്യടി നേടുകയാണ്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് കാറില്‍ വന്ന യാസിര്‍ എന്ന യുവാവാണ് വഴിയരികില്‍ നിന്ന് കയറിയ ജിജീഷിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചത്.

Advertisements

യാസിറിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍:

വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ? അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം

ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട് ലക്കിടിയില്‍ നിന്നും പരിചയപ്പെട്ട നമ്മുടെ ഓക്കേ കുഞ്ഞനുജന്‍ ജിജീഷ് പ്രായം 22 കണ്ടാല്‍ ഒരു ചെറിയ പയ്യന്‍ ആണെന്ന് തോന്നും.

എന്തോ ഒരു അസുഖം കാരണം വളര്‍ച്ചക്കുറവ് സംഭവിച്ചതാണ.് ഞങ്ങള്‍ വണ്ടി നിര്‍ത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു അവന്റെ ഒരു ആഗ്രഹം പങ്കുവെച്ചു.

അവനെ കാറില്‍ കയറ്റി തിരിച്ചു നടന്നു വരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കി വിടുമോ എന്ന് തുടക്കത്തില്‍ ഞങ്ങളൊന്ന് ഭയന്നെങ്കിലും അവിടെയുള്ള കടക്കാരന്‍ പറഞ്ഞു അവനെ ഇവിടെ ഒരു വിധം എല്ലാവര്‍ക്കും സുപരിചിതം.

എല്ലാവരോടും ഭയങ്കര ഫ്രന്‍ഡ്ലി ആണെന്നും. സത്യം പറയാലോ അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സന്തോഷം.

ഞങ്ങള്‍ക്ക് വേണ്ടി അവന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞു വയനാട് റൂട്ടില്‍ പോകുന്നവര്‍ അവനെ കണ്ടാല്‍ ജസ്റ്റ് വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവു.

Advertisement