ഭര്‍ത്താവിനെ വിട്ട് കാമുകന്മാര്‍ക്കൊപ്പം പോകുന്നവര്‍ അറിയാന്‍; ഇതുപോലെ ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തത്, തന്റെ ഭാര്യയെ കുറിച്ച് യുവാവിന്റെ കണ്ണുനിറയ്ക്കുന്ന കുറിപ്പ്

30

കൊച്ചി ഭര്‍ത്താവിനെ ചതിച്ച്‌ ഇന്നോ ഇന്നലെയോ പരിചയപ്പെട്ട വ്യക്തിയുടെ കൂടെ ഇറങ്ങിത്തിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന കാലമാണിത്. പങ്കാളിയ്ക്ക് എന്തെങ്കിലും കുറവുകളോ മാറാരോഗമോ, ഗുരുതര രോഗമോ പിടിപെട്ടാല്‍ പ്രത്യേകിച്ചും, ആ പ്രവണതയ്ക്ക് ശക്തി കൂടും.

Advertisements

എന്നാല്‍ ഗുരുതര രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന അവസരത്തില്‍ താന്‍ അനുഭവിച്ചറിഞ്ഞ ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴം പൊതുസമൂഹവുമായി പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. സ്വന്തം ഭര്‍ത്താവിനെ വകവരുത്താന്‍ പോലും മടി കാണിക്കാതെ കാമുകന്റെ ഒപ്പം പോകുന്ന സ്ത്രീജനങ്ങള്‍ അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

‘ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം. ഇന്ന് ഞാന്‍ എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്. ഇന്നല്ല കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം rcc യിലും എറണാകുളം ലേക്ഷോറിലും ആയിരുന്നു ഞാന്‍ ഈ ഒരു വര്‍ഷവും ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്ന എന്റെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നു എങ്കില്‍ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്.

എങ്ങനെ എന്റെ സ്നേഹം ഇവളെ ഞാന്‍ അറിയിക്കും. ഉറങ്ങിയിട്ട് പാവം മാസങ്ങള്‍ ആയിരുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടില്‍ ഒന്നു പോയിട്ടു വര്‍ഷം ഒന്ന് കഴിഞ്ഞു അവള്‍ക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം.

വയറില്‍ ഇട്ട ട്യൂബില്‍ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത് ആയതെല്ലാം കൃത്യ സമയത്തു ഉണ്ണാതെ, ഉറങ്ങാതെ അവള്‍ തരും എന്നിട്ടെ അവള്‍ പച്ച വെള്ളം കുടിക്കൂ അതും ഞാന്‍ കാണാതെ എനിക്ക് വിഷമം ആവാതിരിക്കാന്‍ അടുക്കളയില്‍ ഏതെങ്കിലും മൂലയില്‍ പോയി ഇരുന്നു അവള്‍ക്കു ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാന്‍ വേണ്ടി മാത്രം കഴിക്കും അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം മാരക രോഗങ്ങള്‍ വരുമ്പോള്‍ ഡൈവോഴ്സ് ചെയ്തു പോകുന്ന ഭാര്യമാര്‍ ഉള്ള നാട്ടില്‍ ദൊവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി സ്റ്റെഫി ഒരായിരം നന്ദി നിനക്ക് പകരം തരാന്‍ ഒന്നുമില്ല എന്റെ കൈയില്‍ ഒരേ ഒരു വാക്ക് അല്ലാതെ നന്ദി നന്ദി നന്ദി’

Advertisement