സഹോദരന്റെ ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവുമായി രഹസ്യ ബന്ധം: നാത്തൂന്റെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് യുവതിയുടെ പ്രതികരം

62

തുമ്പ: സഹോദരന്റെ ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തില്‍ നാത്തൂന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിലായി. കണ്ണമ്മുല സ്വദേശി രഞ്ജു (34) വിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന രഞ്ജു ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുടെ ചിത്രം ടെക്നോപാര്‍ക്ക് ജീവനക്കാരന്റെ സഹായത്തോടെ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ അക്കൗണ്ട് വഴിയാണ് രഞ്ജു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

നാത്തൂന്റെ പടം ഉപയോഗിച്ച് ഫേസ് ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത യുവതി അതിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തു. ഇത് കാണാനിടയായ പരിചയക്കാരായ ചിലര്‍ വിവരം അറിയിച്ചപ്പോഴാണ് തന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കിയ എഫ്.ബി അക്കൗണ്ടിനെപ്പറ്റി സഹോദര ഭാര്യയായ യുവതി അറിഞ്ഞത്.

തുടര്‍ന്ന് മോര്‍ഫിങ്ങിന് വിധേയമായ സ്ത്രീ തുമ്പ പൊലീസിനും കഴക്കൂട്ടം സൈബര്‍സിറ്റി അസി.കമ്മിഷണര്‍ക്കും പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണര്‍ ഫേസ്ബുക്ക് ആസ്ഥാനത്ത് നോട്ടീസ് അയച്ച് ഐപി വിലാസം ഉള്‍െപ്പടെ വിവരങ്ങള്‍ ശേഖരിച്ചു.

തുടര്‍ന്ന് രഞ്ജുവിനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോള്‍ പരാതിക്കാരി തനിക്ക് ഈ കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി പ്രതിക്ക് ജാമ്യം നല്‍കി.

Advertisement