തിരുവല്ലയില്‍ യുവാവ് വിദ്യാത്ഥിനിയെ പച്ചക്ക് തീ കൊളുത്തിയ സംഭവം: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

23

തരുവല്ല: കഴിഞ്ഞ ദിവസം നാടിനെ നടുക്കി തിരുവല്ലയുടെ യുവതിയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തിരക്കുള്ള റോഡില്‍ വെച്ച് പച്ചക്ക് തീകൊളുത്തുകയായിരുന്നു. നാടിനെ ഞെട്ടിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് ആളുകള്‍ ഇപ്പോഴും.

Advertisements

യുവാവും പെണ്‍കുട്ടിയും സംസാരിച്ച് പോകുന്നത് ആളുകള്‍ അധികം ശ്രദ്ധിച്ചില്ല. എന്നാല്‍ തീ പടരാന്‍ തുടങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. 40 സെക്കന്‍ഡുകള്‍ കൊണ്ടാണ് കാര്യങ്ങള്‍ നടന്നത്.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. പന്ത്രണ്ടാം ക്ലസുമുതല്‍ ഇയാള്‍ക്ക് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് താല്‍പര്യമില്ലായിരുന്നു.

എന്നാല്‍ വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു.ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നതായും പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു.

ഇതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് പക വീട്ടാന്‍ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്.

കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ഇയാള്‍ പെട്രോളൊഴിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി.

എന്നാല്‍ പൊള്ളലേറ്റ പെണ്‍കുട്ടിക് തലമുതല്‍ താഴേക്ക് പൊള്ളലേറ്റ നിലയിലാണ്. മുഖത്തിനും കഴുത്തിലുമാണ് കൂടുതലായി പൊള്ളലേറ്റിരിക്കുന്നത്.

പെണ്‍കുട്ടിയുടെ മുടി മുഴുവന്‍ കരിഞ്ഞു. പേശികള്‍ക്ക് പൊള്ളലേറ്റതിനാല്‍ ഇത് വൃക്കകളെയും ബാധിച്ചേക്കും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.

Advertisement