പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തിരൂരില്‍ യുവാവ് പതിനഞ്ചുകാരിയെ കുത്തിക്കൊന്നു

21

തിരൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചുകാരിയെ യുവാവ് കുത്തിക്കൊന്നു. ബംഗാള്‍ സ്വദേശിനി സമീന കാത്തൂര്‍ എന്ന പെണ്‍കുട്ടിയാണ് ഇതര സംസ്ഥാനത്തൊ‍ഴിലാളിയായ യുവാവിന്‍റെ കൊലക്കത്തിക്ക് ഇരയായത്.

Advertisements

സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ സാദത്ത് ഹുസൈന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുത്തേറ്റ പെണ്‍കുട്ടിയെ കോ‍ഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തൊഴിലാവശ്യത്തിനായി കേരളത്തില്‍ എത്തിയ യുവാവിന്‍റെ താമസ സ്ഥലത്തിന് അടുത്താണ് പെണ്‍കുട്ടിയുടെ കുടുംബവും താമസിച്ചിരുന്നത്.

തിരൂരില്‍ താമസിക്കുന്ന കുടുംബമായി താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇവരും തൊ‍ഴില്‍ ആവശ്യത്തിനായി കേരളത്തിലെത്തിയതാണ്. ലഹരിക്ക് അടിമയായ യുവാവ് നേരത്തെ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തി നിരന്തരം ശല്യം ചെയ്തിരുന്നതായി കൂടെ താമസിക്കുന്നവര്‍ വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ കത്തികൊണ്ടു മൂന്നുതവണ കുത്തുകയായിരുന്നു. കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisement