രണ്ടുവര്‍ഷത്തിനിടെ പതിനഞ്ചു വിവാഹം, സ്വന്തം അശ്ലീല വീഡിയോ ക്ലിപ്പ് വാട്സാപ്പ് ചെയ്തും ബിസിനസ്, ഹഷിദയുടെ ലീലകള്‍ ഇങ്ങനെ

10

കണ്ണൂര്‍: കാമറയില്‍ കിടപ്പറരംഗങ്ങള്‍ പകര്‍ത്തി അതില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ സംഘത്തില്‍പെട്ട യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഞായറാഴ്ച കാസര്‍ഗോട്ടെ ആഡംബര ഫ്‌ളാറ്റില്‍ വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ ആണ് സമീറയെന്ന ഹഷീദയെ അറസ്റ്റ് ചെയ്തത്.

Advertisements

തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള നിരവധി പ്രമുഖരാണ് ഹഷിദയുടേയും സംഘത്തിന്റെയും പെണ്‍കെണിയില്‍ കുടുങ്ങിയത്. പതിനഞ്ചോളം വിവാഹം ചെയ്ത് പെണ്‍വാണിഭം തൊഴിലാക്കിയ മുസ്തഫയും സംഘവും കംപ്യൂട്ടര്‍ വിദഗ്ധനായ അമല്‍ദേവിന്റെ സഹായം ലഭിച്ചതോടെയാണ് പെണ്‍കെണിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. അഞ്ചുപേര്‍ വലയിലായതോടെ അറുപതു ലക്ഷത്തിലേറെ രൂപയാണ് സംഘത്തിന് ലഭിച്ചത്. ഇതോടെയാണ് കൂടുതല്‍ പണമുണ്ടാക്കുന്നതിനായി ബ്ലാക്ക് മെയില്‍ പെണ്‍കെണി ഇവര്‍ വിപുലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

വീഡിയോ ക്ലിപ്പുകള്‍ വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്താണ് സംഘം നിരവധിപ്പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ചപ്പാരപ്പടവിലെ അബ്ദുള്‍ ജലീല്‍, മന്നയിലെ ആലി എന്നിവരില്‍ നിന്ന് ഏറ്റവും അവസാനം ഒരു കോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ഇവരുമായി ചര്‍ച്ച നടത്തി 10 ലക്ഷം രൂപ വരെ കൊടുക്കാമെന്ന നിലയിലെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ മോഷണ കേസില്‍ സംഘത്തിലെ റുവൈസും ഇര്‍ഷാദും പിടിയിലായത്.

പ്രതികളെ ചോദ്യം ചെയ്ത തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ സമര്‍ഥമായ നീക്കമാണ് ഹണി ട്രാപ്പ് പുറത്തുവരാന്‍ കാരണമായത്. സ്മാര്‍ട്ട് ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞ ഫയലുകള്‍ വീണ്ടെടുത്തതാണ് പ്രതികള്‍ക്ക് വിനയായത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ ചില രാഷ്ട്രീയനേതാക്കളും വ്യാപാര പ്രമുഖരും പെണ്‍കെണിസംഘത്തിന്റെ വലയില്‍ വീണ വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ആരും പരാതി നല്‍കിയിട്ടില്ല.

നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍ (62) എന്നയാള്‍ മുസ്തഫക്കും വയനാട് സ്വദേശികളായ അബ്ദുള്ള, അന്‍വര്‍ എന്നിവരാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച് 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.

ഹഷിദ ബിഎംഎസ് നേതാവായ ഒരു ചെറുപ്പക്കാരനെ വിവാഹം ചെയ്ത് അയാളുടെ കൂടെയാണ് ഫ്‌ളാറ്റില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതെന്ന് പോലീസ് പറഞ്ഞു. ചപ്പാരപ്പടവിലെ ബ്ദുള്‍ ജലീല്‍, മന്നയിലെ അലി എന്നിവരെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത് ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്.

Advertisement