കായംകുളം എംഎല്‍എ പ്രതിഭാഹരി വിവാഹ മോചനം തേടി കോടതിയില്‍

21

ആലപ്പുഴ: കായംകുളം എംഎല്‍എ അഡ്വ യു പ്രതിഭാഹരി വിവാഹ മോചനം തേടി കുടുംബകോടതിയില്‍. കെഎസ്ഇബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്നും വിവാഹമോചനം തേടിയാണ് എംഎല്‍എ കുടുംബക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ ഇന്ന് കൗണ്‍സിലിങ് നടത്തി എങ്കിലും പരാജയപ്പെട്ടു. പത്ത് വര്‍ഷക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നതും ഉള്‍പ്പടെയുള്ള പരാതികളാണ് പ്രതിഭ ഹര്‍ജിയില്‍ പറയുന്നു.

Advertisements

ഇരുവരെയും ഒന്നിപ്പിക്കാന്‍ ഇന്നലെ കോടതി നടത്തിയ കൗണ്‍സിലിങ് പരാജയപ്പെട്ടിരുന്നു. എംഎല്‍എ തന്റെ ഫേസ്ബുക്ക് പേജിലെ പേരും അഡ്വ യു പ്രതിഭ എംഎല്‍എ എന്നാക്കി ചുരുക്കിയിട്ടുണ്ട്.

Advertisement