നെയ്യാറ്റിന്‍കരയിലെ ഭാര്യവീടിനു സമീപത്തെ 16 കാരിയുമായി യുവാവിനു പ്രണയം, പിന്നെ ലോഡ്ജില്‍ വച്ചു ലൈംഗികബന്ധം: ബ്ലീഡിങ് കണ്ട് ഭയന്നു ഹോസ്പറ്റില്‍ എത്തിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

48

തിരുവനന്തപുരം: ഭാര്യ വീട്ടില്‍ പോകുമ്പോഴാണു 27 കാരനായ സുമേഷ് 16 കാരിയായ പെണ്‍കുട്ടിയെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇതോടെ നെയ്യാറ്റിന്‍കരയിലെ ഭാര്യ വീട്ടില്‍ സന്ദര്‍ശനം പതിവാക്കി.

പ്രണയത്തിലായ പെണ്‍കുട്ടിക്കു ഭാര്യ വീട്ടുക്കാരുമായി നല്ലബന്ധം ഉള്ളതിനാല്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകാനും തുടങ്ങി. കൂടാതെ ഇരുവരും ശംഖുമുഖം പൊന്‍മുടി ബീച്ചുകളിലും ഒരുമിച്ചു സന്ദര്‍ശനം പതിവായിരുന്നു എന്നു പറയുന്നു.

Advertisements

കഴിഞ്ഞ 13 നായിരുന്നു ഇരുവരും ഒന്നിച്ചു കന്യാകുമാരിയില്‍ പോകുന്നത്. പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ പോകുകയാണ് എന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങി സുമേഷിനൊപ്പം കന്യാകുമാരിയില്‍ പോകുകയായിരുന്നു.

അവിടെ നിന്നു ഒരു ലോഡ്ജിലേത്തി. ലോഡ്ജില്‍ വച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിക്ക് ബ്ലീഡിങ് വന്നതോടെ ഇരുവരും ഭയന്നു പോയി.

ലോഡ്ജില്‍ നിന്ന് ഇറങ്ങി ഇവര്‍ നിംസ് ഹോസ്പറ്റിലില്‍ എത്തുകയും ഭാര്യ ഭര്‍ത്താക്കന്മാരാണ് എന്നും വരുന്ന വഴി ബസ് ബ്രെയ്ക്ക് ഇട്ടപ്പോള്‍ വയറു ശക്തമായി ഇടിച്ചു എന്നും ഡോക്ടറോടു പറഞ്ഞു.

സ്റ്റിച്ച് ഇടണമെന്നും അതിനു 25000 രൂപ ആവും എന്നും ഡോക്ടര്‍ അറിയിച്ചതു കേട്ട് ഇവര്‍ അവിടുന്ന് ഇറങ്ങി എസ്എടി ഹോസ്പറ്റിലില്‍ എത്തുകയായിരുന്നു. അവിടെ നിന്നു ഡോക്ടര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസ് എത്തി.

രാത്രി ഏറെ വൈകിട്ടും മകള്‍ തിരിച്ചുവരാത്തതു കണ്ടു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

ഇതേ പെണ്‍കുട്ടി തന്നെയാണ് ആശുപത്രിയില്‍ ഉള്ളത് എന്നു മനസിലാക്കിയ പോലീസ് വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു.

അമ്മയ്ക്കൊപ്പം പെണ്‍കുട്ടിയെ പറഞ്ഞയച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സുമേഷിനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു റിമാന്‍ഡ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് 27 കാരനായ സുമേഷ്.

Advertisement