കണ്ണൂര്‍ പട്ടുവത്ത് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു; ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത് 18കാരിയുടെ പീഡനം സഹിക്കവയ്യാതെ 16 കാരി മാതാപിതാക്കളെ അറിയിച്ചപ്പോള്‍

53

കണ്ണൂര്‍: തളിപ്പറമ്പില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുകാരിക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് പോലീസാണ് കേസെടുത്തിരിക്കുന്നത്. പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

Advertisements

പട്ടുവം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍ താമസിക്കുന്ന യുവതി പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസമാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

തളിപ്പറമ്പില്‍ നിന്ന് വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്. കൂട്ടുകാരിയുടെ പിതാവും സഹോദരനും പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിക്കാണ് സ്വന്തം പരാതി തിരിച്ചടിയായത്.

തളിപ്പറമ്പ് സ്വദേശിനിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പതിനാറുകാരിയായ ഇവരുടെ കൂട്ടുകാരി വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നതും പതിനെട്ടുകാരി കുടുങ്ങുന്നതും.

ഒരുവര്‍ഷം മുമ്പ് പരിചയപ്പെട്ട പതിനെട്ടുകാരി താനുമായി അടുത്തശേഷം സ്വവര്‍ഗ ലൈംഗികതയ്ക്ക് ഇരയാക്കിയെന്നാണ് പതിനാറുകാരി പോലീസിനോടു പറഞ്ഞത്. ഇതോടെ പതിനെട്ടുകാരിക്കെതിരേ പോക്സോ വകുപ്പും ചുമത്തി.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ തമ്മില്‍ അരുതാത്ത ബന്ധം ആരംഭിച്ചു. പതിനാറുകാരിയായ പെണ്‍കുട്ടി ഒടുവില്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും പതിനെട്ടുകാരിയെ നേരില്‍ കണ്ട് താക്കീത് ചെയ്തു വിടുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം 18 കാരി 16 കാരിയുടെ പിതാവിനും സഹോദരനുമെതിരെ തളിപ്പറമ്പ് പൊലീസിന്‍ പരാതിയുമായി എത്തുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടിയും പരാതി നല്‍കി. ഇതാണ് പതിനെട്ടുകാരിക്ക് വിനയായത്. സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

Advertisement