നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുത്: കരീന കപൂറിനെ തേച്ചൊട്ടിച്ച് ആരാധകര്‍

35

ചലച്ചിത്ര താരങ്ങളുടെ പ്രത്യേകിച്ച് നടിമാരുടെ വയസും ചര്‍മ്മവും തമ്മിലുള്ള വ്യത്യാസം ആരാധകര്‍ പലപ്പോഴും ചര്‍ച്ചയാക്കാറുള്ളതാണ്. അങ്ങിനെയുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുന്നത്.

Advertisements

ഒരു ആരാധികയുടെ വിമര്‍ശനത്തിന് ബോളീവുഡ് താരം കരീന കപൂറിന്റെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അര്‍ബാസ് അവതാരകനായിട്ടുള്ള വെബ് സീരീസിലാണ് കരീനക്കെതിരെ വിമര്‍ശനം വന്നത്.

38 കാരിയായി കരീന ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്. നിങ്ങള്‍ ഒരു ആന്റിയാണ്,? കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുത് എന്ന ട്വീറ്റ് ആണ് കരീനയെ വികാര ഭരിതയാക്കിയത്.

ആ ട്വീറ്റ് കരീന പരിപാടിയില്‍ വായിക്കുകയും ഇതിനുള്ള മറുപടി അവര്‍ പറയുകയും ചെയ്തു. സെലിബ്രിറ്റികള്‍ക്കും വികാരങ്ങള്‍ ഉണ്ടെന്ന കാര്യം ആരും ഓര്‍ക്കാറില്ല.

എന്ത് പറഞ്ഞാലും അത് സ്വീകരിക്കണമെന്നാണ് ആളുകളുടെ നിലപാടെന്ന്. കരീന തുറന്നടിച്ചു. തന്റെ ജീവിതത്തെ മനസിലാക്കാത്തവര്‍ തന്നെ വിധിക്കാന്‍ നില്‍ക്കരുതെന്നും കരീന വ്യക്തമാക്കി.

Advertisement