തൃശ്ശൂരില്‍ ഡെന്റല്‍ സ്റ്റുഡിയോ ഉടമയും ജീവനക്കാരിയും മരിച്ചത് അടച്ചിട്ട റൂമില്‍ ജനറേറ്റര്‍ ഓണ്‍ ചെയ്ത് വെച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍: മൃതദേഹം കാണപ്പെട്ടത് പൂര്‍ണ നഗ്നരായ നിലയില്‍

151

തൃശ്ശൂര്‍: കൃത്രിമപല്ലു നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമയും അതേ സ്ഥാപനത്തിലെ ജീവനക്കാരിയും മരിച്ചനിലയില്‍. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റിന് സമീപത്ത് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ എന്നാണ് സ്ഥാപനത്തിന്റെ പേര്. ഗോവന്‍ സ്വദേശിയാണ് മരിച്ച ജീവനക്കാരി. അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തില്‍ ബിനുജോയ് (32), ജീവനക്കാരി വെരം ബോര്‍ഡസില്‍ പൂജ രാത്തോഡ് (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisements

അതേ സമയം കൃത്രിമ പല്ലുനിര്‍മ്മാണ സ്ഥാപനത്തില്‍ ഉടമയും ജീവനക്കാരിയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതകള്‍ ഇല്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നു. ഇരുവരുടെയും മൃതദേഹം കാണപ്പെട്ടത് പൂര്‍ണ നഗ്നരായ നിലയില്‍ ആയിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിരുന്നു.

എന്നാല്‍, പൊലീസ് നടത്തിയ പരിശോധനയില്‍ കാര്‍ബണ് മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നാണ് ബോധ്യമായത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിക്കുമ്പോള്‍ പെട്ടന്നുതന്നെ അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ഒരുമിച്ചുണ്ടായിരുന്ന ഇവര്‍ ബോധരഹിതരാകുകയും മരണപ്പെടുകയും ചെയ്തത്.

അടച്ചിട്ട മുറിയില്‍ ജനറേറ്ററില്‍ നിന്നും പുറത്ത് വന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതിനെതുടര്‍ന്നാണ് മരണം. മരിച്ചവരുടെ ശരീരത്തില്‍ ചുവന്ന കളര്‍ ഇണ്ടായിരുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതിനാലാണ് ഇങ്ങനെ നിറം മാറ്റം ഉണ്ടായത്. അടുപ്പത്തിലായിരുന്ന ഇരുവരും അടുത്തടുത്തായി നഗ്നരായി കിടക്കുകയായിരുന്നു. ഇരുവരും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആവാം ശ്വാസം മുട്ടി മരിച്ചത് എന്നാണ് സൂചന.

ഇന്നലെ രാവിലെയാണ് റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തില്‍ ബിനുജോയ് (32), ജീവനക്കാരി ഗോവ വെരം ബോര്‍ഡസില്‍ പൂജ രാത്തോഡ് (20) എന്നിവരെ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണപ്പെട്ട ഗോവ സ്വദേശിനിയായ പൂജ കഴിഞ്ഞ ഡിസംബറിലാണ് സ്ഥാപനത്തില്‍ ട്രെയിനിങ്ങിനായി വന്നത്. ഡെന്റല്‍ ടെക്‌നീഷന്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയ പൂജ ബിനു ജോയിയുടെ സുഹൃത്ത് വഴിയാണ് ഇവിടെ ട്രെയിനിയായി കയറിയത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ അടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷമീന കോംപ്ലക്സിലെ ഒന്നാംനിലയിലാണ് ബിനു ജോയിയുടെ സ്ഥാപനം.

തിങ്കളാഴ്ച രാവിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയവരാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. അവധിയായിട്ടും ഞായറാഴ്ച വൈകിട്ടോടെ ഇരുവരും സ്ഥാപനത്തില്‍ എത്തിയിരുന്നു. വൈദ്യുതി നിലച്ചതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ജനറേറ്റര്‍ സ്ഥാപനത്തിനുള്ളിലായിരുന്നു. ഷട്ടര്‍ അകത്തുനിന്നു അടയ്ക്കുകയും ചെയ്തിരുന്നു.

ബിനുവിന്റെ കാര്‍ കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ ഉപകരണങ്ങളും പല്ലും മറ്റും നിര്‍മ്മിക്കുന്ന സ്ഥാപനം അടുത്തിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഞായറാഴ്ച രാത്രി ഏഴരയ്ക്കുശേഷവും പൂജ എത്താതിരുന്നതിനെത്തുടര്‍ന്ന് പൂജ താമസിക്കുന്ന ഹോസ്റ്റലിന്റെ അധികൃതര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് രാത്രി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് രാവിലെ ഓഫീസില്‍ നിന്ന് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂര്‍ എസിപി. വികെ രാജുവും നെടുപുഴ പൊലീസും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ബിനുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

പൂജയുടെ മൃതദേഹം ഗോവയിലെ ബന്ധുക്കള്‍ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റ് മാര്‍ട്ടം നടത്തുകയുള്ളൂ. മൃതദേഹം ഗോവയിലേക്ക് കൊണ്ടു പോകില്ല എന്ന് ബന്ധുക്കള്‍ പറഞ്ഞു. ലാലൂര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്‌ക്കാരം നടത്താനാണ് തീരുമാനം.

ബിനുവിന്റെ കൃത്രിമ പല്ലു നിര്‍മ്മാണ യൂണിറ്റില്‍ പന്ത്രണ്ടോളം ജീവനക്കാരാണുള്ളത്. ഇരുവരും തമ്മില്‍ വളരെ വളിയ അടുപ്പത്തിലായിരുന്നു എന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയ്ക്കും ആറേമുക്കാലിനുമിടയില്‍ ഈ ഭാഗത്ത് വൈദ്യുതി തടസപ്പെട്ടിരുന്നു.

വൈകിട്ട് അഞ്ചേകാലോടെയാണ് സ്ഥാപനത്തിന്റെ ഷട്ടര്‍ ഉയര്‍ത്തിയാണ് ഇവര്‍ ഓഫീസില്‍ കയറിയത്. വൈദ്യുതിയില്ലാത്തതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഷട്ടര്‍ താഴ്ത്തിയതിനാല്‍ ജനറേറ്റര്‍ പുക സ്ഥാപനത്തിനുള്ളില്‍ നിറയുകയും ഇരുവരും മരിക്കുകയുമായിരുന്നു. ഷെല്‍മയാണ് ബിനുജോയിയുടെ ഭാര്യ.

Advertisement