ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു; എയിംസില്‍ നിന്നും വിദഗ്ദ്ധ സംഘം എത്തും

28

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യനിലയില്‍ മാറ്റമില്ല.

Advertisements

അതേസമയം, ഇരുവരുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാരുടെ സംഘത്തെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി.

ഇന്നലെ രാത്രി ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ഇരുവരും അബോധാവസ്ഥയില്‍ തുടരുകയാണ്. നട്ടെല്ലിലെ ശാസ്ത്രക്രിയയക്ക് ശേഷം ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

ഇതിനിടെ ഇന്നലെ രാത്രി വയറിലെ അണുബാധ നീക്കം ചെയ്യുന്നതിനായി ലക്ഷ്മിക്ക് ഒരു ശാസ്ത്രക്രിയ കൂടി നടത്തിയിരുന്നു.

അബോധാവസ്ഥയില്‍ തന്നെ ഇടയ്ക്ക് ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

വാഹനാപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. അമ്മ ലക്ഷ്മിയുടെ തിട്ടമംഗലത്തെ വീട്ടില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംസ്‌കാരം.

Advertisement