കൊല്ലം സ്റ്റേഷനിലേക്ക് പ്രവേശിക്കവേ അനന്തപുരി എക്‌സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

3

കൊല്ലം: എഞ്ചിന്‍ ഭാഗത്തെ തകരാറുമൂലം ട്രെയിന് തീപിടിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് അനന്തപുരി എക്‌സ്പ്രസിനാണ് തീപിടിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ട്രെയിന്‍ 1: 40 ന് കൊല്ലം സ്റ്റേഷനിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എഞ്ചിനില്‍ നിന്ന് പുകയുയരുകയും പിന്നാലെ തീ പടരുകയുമയായിരുന്നു.

ഉടന്‍ തന്നെ അഗ്‌നിശമനസേന, ആര്‍.പി എഫ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീയണയ്ക്കുന്ന ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതോടെ കൊല്ലത്തെ ട്രെയിന്‍ ഗതാഗതം അരമണിക്കൂറിലേറെയായി തടസ്സപ്പെട്ടിട്ടുണ്ട്. ഒന്നാം പ്ലാറ്റ് ഫോമിലേക്ക് ട്രയിന്‍വന്നു കയറിയപ്പോഴായിരുന്നു അപകടം. മൂന്ന് മണിക്ക് സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനിരുന്ന അനന്തപുരി എക്‌സ്പ്രസ് ഇതോടെ യാത്ര നിര്‍ത്തി വെച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് അധികൃതര്‍ നല്‍കുന്ന വിവരം.

Advertisements

കൊല്ലം മാടന്‍ കാവില്‍ നിന്നുള്ള അഗ്‌നിശമന സേനാ വിഭാഗമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആളപായമില്ല. ഒരാഴ്ച മുന്‍പ് കൊല്ലത്ത് പാസഞ്ചര്‍ ട്രയിന്‍ പാളം തെറ്റി ഗതാഗതം ദീര്‍ഘനേരം സ്തംഭിച്ചിരുന്നു. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Advertisement