തന്നെ ടീം ഇന്ത്യയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്നതാരം, വീണ്ടും ട്വിസ്റ്റ്

17

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന താരം ശിഖര്‍ ധവാന്‍.

ലോകകപ്പ് തയ്യാറെപ്പിന് മുന്നോടിയായി വിശ്രമത്തിനാണ് ധവാന്‍ സെലക്ടര്‍മാരോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Advertisements

ഇതോടെ ഓസ്‌ട്രേലിയക്കെതിരെ അവസാന ഏകദിന മത്സരങ്ങളില്‍ ധവാന് വിശ്രമം അനുവദിച്ചേക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം ന്യൂസിലന്‍ഡ് പര്യടനത്തിനിടെ വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ നായകന്‍ വിരാട് കോഹ്ലി ഓസീസിനെതിരായ മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തും.

കോഹ്ലി ടീമിലെത്തുമ്പോള്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടി20 പരമ്പരയില്‍ ധോണിയും കളിച്ചേക്കില്ല. അഞ്ച് ഏകദിനവും രണ്ട് ടി20യും ആണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുന്നത്.

ഇന്ന് വൈകിട്ടോടെയാവും എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായിളള അവസാന പരമ്പരയാണിത്.

Advertisement