ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല മോഡലിനെ വിദ്യാര്‍ത്ഥി കൊന്നു

23

മുംബൈ: മോഡലിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി വഴിയിലുപേക്ഷിച്ചു. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 20 കാരിയായ മോഡലിനെ 19 കാരന്‍ കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയിദ് ആണ് മോഡല്‍ മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയത്.

Advertisements

സംഭവത്തില്‍ പ്രതി സയ്യിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ അന്ധേരിയിലാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്തിയ കോളജ് വിദ്യാർഥി മുസമിൽ സയ്യദിനെ (19) ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിൽ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസം മുസമിൽ ദീക്ഷിത് നഗറിലെ തന്റെ വീട്ടിലേക്ക് മാൻസിയെ വിളിച്ചുവരുത്തുകയായിരുന്നു . വാക്കുതർക്കത്തിനിടെ ഭാരമുള്ള കസേര കൊണ്ടു തലക്കടിച്ചു. മരിച്ചെന്നു തിരിച്ചറിഞ്ഞപ്പോൾ വലിയ പെട്ടിയിലാക്കി കാറിൽ കയറ്റി മലാഡ് മൈൻഡ് സ്പേസ് ബിസിനസ് പാർക്കിനു സമീപം ഉപേക്ഷിച്ചു.

അന്ധേരിയിലെ മിലന്ത് നഗറിലുള്ള സയ്യിദിന്‍റെ വീട്ടില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സയ്യിദ് മാന്‍സിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ മാന്‍സി എതിര്‍ത്തതോടെ സ്റ്റൂള്‍ ഉപയോഗിച്ച് സയ്യിദ് മാന്‍സിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം മാന്‍സിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവള്‍ ബോധരഹിതയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ അറിയും മുമ്പ് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് ഒരു ടാക്സി കാര്‍ ബുക്ക് ചെയ്ത് മാന്‍സിയുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സയ്യിദ് പൊലീസിന് മൊഴി നല്‍കി.

Advertisement