യുവതി നിരന്തരം ലൈംഗിക ബന്ധത്തന് നിര്‍ബന്ധിക്കുന്നു, സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി

44

മുംബയ്: തന്നെ നിരന്തരമായി ലൈംഗിക ബന്ധത്തന് നിര്‍ബന്ധിക്കുന്ന സ്ത്രീയുടെ ശല്യം സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ ആശുപത്രി ജീവനക്കാരനായ സച്ചിന്‍ മിത്കാരിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

Advertisements

ആശുപത്രിയില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീ തന്നെ നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാറുണ്ടെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്.

തനിക്കൊപ്പം കിടക്കപങ്കിട്ടില്ലെങ്കില്‍ പീഡന പരാതി നല്‍കുമെന്ന് യുവതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് കുടുംബവും കുട്ടികളുമുള്ളതും യുവതിക്ക് അറിയാം. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ .

യുവതി ശല്യം തുടര്‍ന്നു. ഒടുവില്‍ സഹികെട്ടാണ് താന്‍ ഇങ്ങനെയൊരു രീതി തിരഞ്ഞെടുത്തതെന്നും സച്ചിന്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement