ട്രെയിനില്‍ മധ്യവയസ്‌കന്റെ അശ്ലീല പ്രദര്‍ശനം; സോഷ്യല്‍ മീഡിയയില്‍ ലൈവിട്ട് പെണ്‍കുട്ടി

23

ട്രെയിനില്‍ പെണ്‍കുട്ടിയ്ക്ക് മുന്നിലിരുന്ന് അശ്ലീല പ്രദര്‍ശനം നടത്തിയ യുമധ്യവയസ്‌കനെ നാട്ടുകാര്‍ക്കും പൊലീസിനും ലെെവായി കാണിച്ച്‌ പെണ്‍കുട്ടി. കൊല്‍ക്കത്തയിലാണ് സംഭവം.

ട്രെയിനില്‍ തനിച്ച്‌ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ ഇരുന്ന പ്രതി അശ്ലീല പ്രവര്‍ത്തികള്‍ കാണിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി മൊബെെലില്‍ ഫേസ്ബുക്ക് ലെെവിടുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുത്ത് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കണം. ഇത്തരക്കാരെ അറിഞ്ഞിരിക്കണം. അതിനു വേണ്ടിയാണ് ഈ വീഡിയോ പങ്കു വെച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

വീഡിയോ ചിത്രീകരിക്കുന്നതിനിടെ സംശയം തോന്നിയ പ്രതി ട്രെയിനില്‍ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളുടെ ചിത്രങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

Advertisement