ബുള്ളറ്റിന്റെ കുതിപ്പിന് മൂക്കു കയര്‍ ഇടാന്‍ പഴയ പുലി മടങ്ങി വരുന്നു; ജാവ നവംബര്‍ 15 ന് കളത്തിലറങ്ങും

28

ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചു വരവുകളുടെ കാലമാണ്. പുത്തന്‍ രൂപമാറ്റവുമായി സാന്‍ട്രോ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതിനു പിന്നാലെ മറ്റൊരു തിരിച്ചു വരവ് വാര്‍ത്തയും വാഹനലോകത്ത് ആകാംഷയുണര്‍ത്തിയിരിക്കുകയാണ്.

Advertisements

ഒരുകാലത്തു റോയല്‍ എന്‍ഫീല്‍ഡിനെക്കാളും പ്രചാരമുണ്ടായിരുന്നു ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് വിപണിയെ ത്രസിപ്പിച്ചിരിക്കുന്നത്.

നവംബര്‍ 15 -ന് പുതിയ ജാവ ബൈക്കുകള്‍ വിപണിയില്‍ അവതരിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജ്ന്‍ഡ്സ് പൂര്‍ത്തിയാക്കി. മഹീന്ദ്ര ഗ്രൂപ്പാണ് ജാവയുടെ തിരിച്ചുവരവിന് മേല്‍ക്കൈ എടുത്തിരിക്കുന്നത്.

നിലവില്‍ ബുള്ളറ്റിന് ഒരു മികച്ച എതിരാളിയില്ലെന്ന കുറവ് ജാവയുടെ മടങ്ങി വരവോടെ ഇല്ലാതുമെന്നാണ് വാഹനപ്രേമികള്‍ പറയുന്നത്. പരമ്പര്യ തനിമ ഒട്ടും ചേരാതെ ക്ലാസിക് പരിവേഷമാണ് ജാവ ബൈക്കുകള്‍ക്ക് ഉള്ളത്.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് ജാവയുടെ ഒരുക്കം. ഈ എഞ്ചിന്‍ 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും.

വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 യാണ് ജാവ ബൈക്കുകള്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. എന്നാല്‍ ഇതിനേക്കാള്‍ മികവ് പുലര്‍ത്താന്‍ ജാവയ്ക്ക് കഴിയുമെന്നാണ് നിഗമനം.

Advertisement