യുവിയെ കുറിച്ച നിര്‍ണായക പ്രഖ്യാപനം; മുംബൈ ഇന്ത്യന്‍സ് ഒരുങ്ങിത്തന്നെ, തന്ത്രം ഇങ്ങനെ

11

മുംബൈ ഇന്ത്യന്‍സ് ഇക്കുറി ഐപിഎല്ലിനെത്തുന്നത് കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം മറികടക്കാന്‍ ഒരുങ്ങിത്തന്നെയാണ്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീം പരിചയ സമ്പന്നരാലും യുവതാരങ്ങളാലും സമ്പന്നമാണ്.

ടീമിലെ ഭൂരിഭാഗം താരങ്ങള്‍ക്കും സ്വന്തമായി കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് മുംബൈയുടെ കരുത്തെന്നാണ് വിലയിരുത്തല്‍. ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

Advertisements

24ന്് ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് മുംബൈയുടെ ഈ സീസണിലെ ആദ്യ മത്സരം. അതേസമയം, കഴിഞ്ഞ സീസണിലെ വലിയ വെല്ലുവിളി പരിഹരിച്ച ആശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്.

ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ രോഹിത് ശര്‍മ്മയ്ക്ക് മുംബൈ ഇന്ത്യന്‍സിലെ ബാറ്റിങ് പൊസിഷനായിരുന്നു തലവേദന.

എന്നാല്‍ ഇക്കുറി താന്‍ എല്ലാ മത്സരത്തിലും ഓപ്പണറായി തന്നെ ഇറങ്ങുമെന്നാണ് രോഹിത് വ്യക്തമാക്കിയത്. ടീം മെന്റര്‍ സഹീര്‍ ഖാനുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യനിരയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാത്ത രീതിയിലുള്ള തന്ത്രങ്ങളാണ് മുംബൈ മെനയുന്നത്. യുവരാജ് സിങ്ങിന്റെ വരവും മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

കഴിഞ്ഞ സീസണുകളില്‍ നന്നായി കളിക്കാന്‍ യുവിക്ക് സാധിച്ചിട്ടില്ലെങ്കിലും രോഹിത്തും സഹീറും ഏറെ പ്രതീക്ഷയോടെയാണ് യുവിയുടെ വരവിനെ നോക്കി കാണുന്നത്. ഇത്തവണ യുവി തിളങ്ങുമെന്ന് രോഹിത് പറയുന്നു.

ഒരുപാട് അനുഭവ സമ്പത്തുള്ള താരമാണ് യുവരാജ്. അദ്ദേഹമൊരു മാച്ച് വിന്നറാണ് രോഹിത് പറഞ്ഞു. യുവരാജ് ടീമിന് വലിയ ഊര്‍ജമാണ്.

മിഡിലില്‍ കളി നിയന്ത്രിക്കാനാകുന്ന അനുഭവ സമ്പത്തുള്ള താരത്തെ ഞങ്ങള്‍ക്ക് വേണമായിരുന്നു. അതിന് യുവരാജിനേക്കാള്‍ മികച്ച ആരുണ്ട്?’ സഹീര്‍ ഖാന്‍ ചോദിക്കുന്നു.

ഐപിഎല്‍ ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത്തവണ യുവിയെ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. ഒടുവില്‍ മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നു.

Advertisement