ഓസീസിനെ നേരിടുക രണ്ട് ടീമുകളുമായി, ടീം ഇന്ത്യയുടെ അന്തിമ പരീക്ഷണം ഇങ്ങനെ

13

ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന ടി20 പരമ്പരകളില്‍ ടീം ഇന്ത്യ അടിമുടി പരീക്ഷണത്തിന് ഒരുങ്ങുന്നു.

ഇതിന്റെ ഭാഗമായി താരങ്ങളെ രണ്ട് ടീമുകളായി തന്നെ തിരിച്ച് കളത്തിലിറക്കാനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.

Advertisements

ഏകദിന പരമ്പരയില്‍ ആദ്യ മത്സരങ്ങള്‍ക്കും അവസാന മത്സരങ്ങള്‍ക്കും വ്യത്യസ്ത ടീമുകളെയായിരിക്കും ഇന്ത്യ അണിനിരത്തുക.

രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്‍ എന്നീ താരങ്ങളെ ആദ്യ മത്സരങ്ങളില്‍ കളിക്കുകയും അവസാന മത്സരങ്ങളില്‍ ഇവര്‍ക്ക് പകരം കെ എല്‍ രാഹുലും, അജിങ്ക്യ രഹാനെയും നീലജഴ്‌സി അണിയുകയും ചെയ്യും.

ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും പരമ്പരയിലെ ഏതെങ്കിലും ഒരു ഭാഗം മത്സരങ്ങളില്‍ മാത്രമേ കളിക്കൂ എന്നാണ് സൂചനകള്‍. ടി20യില്‍ ധോണിയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇംഗ്ലണ്ടിലാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് ഓസ്‌ട്രേലിയക്കെതിരെയുളളത്.

അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുളളത്. അതിന് ശേ്ഷം ഐപിഎല്ലിലും ഇന്ത്യന്‍ താരങ്ങള്‍ കളിക്കും.

Advertisement