വ്യായാമത്തിനു ശേഷം ചുരയ്ക്ക ജ്യൂസ് കുടിച്ച്‌ യുവതി മരിച്ചു

42

പൂനെ: ചുരയ്ക്ക ജ്യൂസ് കുടിച്ച യുവതി മരിച്ചു എന്നു റിപ്പോര്‍ട്ട്. ബോട്ടില്‍ ഗ്രൗണ്ട് ജ്യൂസ് അഥവ ചുരയ്ക്ക് ജ്യൂസ് കുടിച്ചു 41 കാരിയാണു മരിച്ചത്. ജൂണ്‍ 12 പൂനെയിലായിരുന്നു സംഭവം. രാവിലെ അഞ്ചു കിലോമീറ്റര്‍ ദൂരം വ്യായാമം ചെയ്ത ശേഷമാണു യുവതി ചുരയ്ക്ക ജ്യൂസ് കുടിച്ചത്. തുടര്‍ന്ന് ഓഫീസിലേയ്ക്കു പോകുന്ന വഴി യുവതിക്കു ഛര്‍ദ്ദിയും വയറിളക്കവും ആരംഭിച്ചിരുന്നു.

അങ്ങനെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ ഇവര്‍ക്കു കടുത്ത ശ്വാസതടസവും, വയറുവേദനയും ബോധക്ഷയവും ഉണ്ടാകുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തലച്ചോറില്‍ രക്തസ്രവം തുടങ്ങി. തുടര്‍ന്ന് ആന്തരീക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ ഇതിനു സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി യുവതിയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.

Advertisements

2011 ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നല്‍കിയ മുന്നറിയിപ്പില്‍ ചുരയ്ക്ക ജ്യൂസ് കുടിക്കുമ്ബോള്‍ പുളിപ്പോ രുചി വ്യത്യാസമോ ഉണ്ടായാല്‍ അത് ഒഴിവാക്കണം എന്ന നിര്‍ദേശവും ഉണ്ട്. ചീത്തയായ ചുരയ്ക്ക് വിഷമായി മാറുന്നു എന്ന് മുമ്ബ് പരിശോധകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. ഇതാണു മരണത്തിനു കാരണമാകുന്നത്.

Advertisement