സ്ഥിരമായി ലെഗ്ഗിന്‍സ് ഉപയോഗിച്ച മലയാളി പെണ്‍കുട്ടിക്ക് സംഭവിച്ചത്

19

കൊച്ചി :യുവതലമുറ ഏറ്റവും കൂടുതലായി ഇപ്പോൾ ഉപയോഗിച്ചു വരുന്ന വസ്ത്രമാണ് ലെഗ്ഗിൻസ്. ആദ്യകാലങ്ങളിൽ ലെഗ്ഗിൻസ് ഓരോ കാലിനും പ്രത്യേകം അണിയുന്ന തരത്തിലുള്ളതായിരുന്നു. തണുപ്പ് കാലത്ത് ചർമ്മത്തിൻറെ ചൂട് നിലനിർത്തനാണ് ലെഗ്ഗിൻസ് പണ്ടൊക്കെ ഉപയോഗിച്ചിരുന്നത്. വ്യായാമങ്ങൾക്കും ഇവ വളരെ ഉപകാരപ്രദമായിരുന്നു. എന്നാൽ സ്കിൻ ഫിറ്റ് തരത്തിലുള്ള ലെഗ്ഗിൻസുകൾ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

ഇറുകി കിടക്കുന്ന ഇത്തരം വസ്ത്രങ്ങൾ മണിക്കൂറുകളോളം ധരിക്കുന്നതിലൂടെ ചർമ്മത്തിൻറെ വായു സഞ്ചാരത്തെ ബാധിക്കുകയും ഇതു കാരണം കാലിൻറെ ഇടുക്കുകളിൽ വിയർപ്പ് തങ്ങി നിന്ന്‌ പൂപ്പൽ ബാധയുണ്ടാകാൻ കാരണമാകുന്നു. ഫങ്കസ് ബാധയുടെ ചികിത്സയിൽ ചർമ്മത്തിന് മുകളിലെ വായു സഞ്ചാരം പ്രധാനമാണ്. കടുത്ത ചൂടുള്ള അവസ്ഥയിൽ ലെഗ്ഗിൻസ് ധരിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.

ഇനി അതു സാധ്യമല്ലെങ്കിൽ വീട്ടിൽ എത്തിയ ഉടൻ തന്നെ ഇവ മാറ്റി വായുസഞ്ചാരമുള്ള വസ്ത്രങ്ങൾ ധരിക്കണം. ലെഗ്ഗിൻസ് ഉപയോഗിക്കുകയാണെങ്കിൽ തന്നെ കോട്ടൺ നാരുകളാൽ ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇറുകിയ ലെഗ്ഗിൻസ് ധരിക്കുന്നത് വന്ധ്യതയ്ക്കും വഴിയൊരുക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.കൂടാതെ ഇവ ചെറിയ കുട്ടികളെ ധരിപ്പിക്കുന്നത് വളർച്ച മുരടിക്കാനും കാരണമാകുമെന്ന് പറയപ്പെടുന്നു. കൃത്യമായ അളവിലും അൽപ്പം അയഞ്ഞതുമായ ലെഗ്ഗിൻസ് ധരിക്കാൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

Advertisement