എല്ലാ അടവുകളും മോഹന്‍ലാലിന് അറിയാം, ആ ലാലിന്റെ മുന്നില്‍ അഭിനയം എന്ന ഒറ്റ അടവ് വച്ച് മമ്മൂട്ടി പിടിച്ചുനില്‍ക്കുന്നില്ലേ! മികച്ച നടന്‍ ആരെന്ന് ഇനിയും പറയണോ? പ്രമുഖ സംവിധായകന്റെ വാക്കുകള്‍

17

മോഹന്‍ലാല്‍ എന്ന നടനെയും താനെന്ന സംവിധായകനെയും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ ലോക മലയാളികള്‍ക്കും ലോക സിനിമയ്ക്കും മുന്നില്‍ അവതരിപ്പിച്ച മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരനാണ് ഫാസില്‍.

Advertisements

മണിചിത്രത്താഴ് എന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ക്ലാസ്സിക് സിനിമകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന മലയാളചിത്രവും മോഹന്‍ലാലിനെ നായകനാക്കി ഇദ്ദേഹം ചെയ്തു.

മമ്മൂട്ടിയോടൊപ്പം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ് എന്നീ എക്കാലത്തെയും എവര്‍ഗ്രീന്‍ സിനിമകളും അദ്ദേഹം സൃഷ്ടിച്ചു.

നേരെ ചൊവ്വേ എന്ന ചാറ്റ് ഷോയിലാണ് മോഹന്‍ലാല്‍ ആണൊ മമ്മൂട്ടി ആണൊ മികച്ച നടന്‍ എന്ന ചോദ്യം നേരിടേണ്ടി വന്നത്. അതിനു ഏറെ ആലോചനകള്‍ ഇല്ലാതെ തന്നെ അദ്ദേഹം ഉത്തരം ഏറെ നിരൂപണാത്മകമായിരുന്നു.

മോഹന്‍ലാലിന്റെ കയ്യില്‍ എല്ലാ അടവുകളും ഉണ്ട്.. പാടാനും ആടാനും എല്ലാമറിയാം. എന്നാല്‍ മമ്മൂട്ടിയുടെ കയ്യില്‍ വലിയ അടവുകള്‍ ഇല്ലാ.. അഭിനയം എന്ന ഒറ്റ അടവുകൊണ്ട് ഇത്രയും അടവുകള്‍ അറിയാവുന്ന ലാലിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കുന്നു മമ്മൂട്ടി.

ഇപ്പോഴും താരതമ്യങ്ങള്‍ക്ക് വിധേയമാകുന്നു. അപ്പോള്‍ തന്നെ പറയാമല്ലോ മികച്ച അഭിനേതാവ് ആരാണെന്ന് ?? മികച്ച നടന്‍ മമ്മൂട്ടിയാണ്. പക്ഷെ ലാല്‍ ഒരു സകലകലാ വല്ലഭന്‍ ആണ്. ഫാസില്‍ പറയുന്നു.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ചു ഹരികൃഷ്ണന്‍സ് എന്ന സിനിമയും ഒരുക്കിയത് ഫാസിലാണ്. ആകെ മുപ്പതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഫാസിലിന് മൂന്നുതവണ മികച്ച ജനപ്രീതിയുള്ള ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡും മികച്ച സംവിധായകന്‍ ഉള്ള അവാര്‍ഡ് ഒരു തവണയും ലഭിച്ചിട്ടുണ്ട്.

Advertisement