തന്നെ കൊന്നവര്‍ക്ക് എതിരെ ആഞ്ഞടിച്ച് നടന്‍ വികെ ശ്രീരാമന്‍

22

കുന്നംകുളം: നടനും എഴുത്തുകാരനുമായ വി.ക ശ്രീരാമന്‍ അന്തരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. തെറ്റായ പ്രചരണം വിശ്വസിച്ച പലരും ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴി വാര്‍ത്ത പ്രചരിപ്പിച്ചു. നിരവധി പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രംഗത്ത് വന്നു.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഒടുവില്‍ ശ്രീരാമന് തന്നെ രംഗത്ത് വരേണ്ടി വന്നു. ചില മാനസികരോഗികളാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്ന് ശ്രീരാമന്‍ പറഞ്ഞു. ജോലിയും കൂലിയും ഇല്ലാത്ത ആളുകള്‍ കയ്യിലുള്ള മൊബൈല്‍ കുന്ത്രാണ്ടം കൊണ്ട് കാട്ടുന്ന തെമ്മാടിത്തരമാണിതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

നേരത്തെ നടന്‍ സലീം കുമാര്‍, കനക, മാമുക്കോയ, ജഗതി ശ്രീകുമാര്‍ തുടങ്ങിയ അഭിനേതാക്കള്‍ക്കും ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്.

Advertisement