ഇതെന്റെ ശരീരം, ഞാനത് കാണിക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം; വിമര്‍ശകരുടെ വായടപ്പിച്ച് ഇഷ

11

ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ച തന്റെ ഫോട്ടോ ഷൂട്ടിലെ നഗ്‌ന ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബോളിവുഡ് സുന്ദരി ഇഷ ഗുപ്ത പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇഷ തന്റെ ഫോട്ടോ ഷൂട്ട് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടത്. ഇതോടെ ആരാധകരുടെ ലൈക്ക്‌സും, കമന്റ്‌സും ഉയരുകയായിരുന്നു. അതേ സമയം വിമര്‍ശകരും രംഗത്തെത്തി. വിമര്‍ശനങ്ങള്‍ കേട്ട് മടുത്തപ്പോഴാണ് ഇഷ നേരിട്ട് പ്രതികരിച്ചത്.

Advertisements

ഇതെന്റെ ശരീരമാണ്. ഇപ്പോള്‍ ഇത് പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ പിന്നെ എപ്പോഴാണ് കഴിയുകയെന്നാണ് ഇഷാ ഗുപ്ത ചോദിക്കുന്നത്. സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫോട്ടോ ഷൂട്ട് ചെയ്തത്. എല്ലാത്തിനും അതിന്റെതായ പരിധിയുണ്ട്. അത് കടക്കുമ്പോഴാണ് അശ്ലീലമായി മാറുന്നത്. എന്റെ ചിത്രങ്ങള്‍ കണ്ടിട്ട് ആരും അശ്ലീലമാണെന്ന് പറയാനാവില്ലെന്നും ചിത്രങ്ങള്‍ കണ്ടിട്ട് വെറുപ്പിനേക്കാള്‍ കൂടുതല്‍ സ്‌നേഹമാണെന്നും ഇഷ പറയുന്നു.

നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ എന്തു ചെയ്താലും കുറ്റമാണ്. ഒരു പെണ്‍കുഞ്ഞ് പിറന്നാലും അവള്‍ പീഡനത്തിന് ഇരയായാലും പെണ്‍കുട്ടിക്ക തന്നെയാണ് കുറ്റം. പരസ്യ മോഡല്‍ ആയിരുന്ന സമയത്ത് നഗ്‌നയായും, ടോപ്ലെസായും ഷൂട്ട് ചെയ്തിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വിമര്‍ശനം ഇന്ന് വന്നത് താന്‍ ഒരു അഭിനേത്രി ആയതുകൊണ്ടാണോയെന്നും ഇഷ ചോദിക്കുന്നു.

Advertisement