അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡ് തകര്‍ത്ത് ഇളയ ദളപതിയുടെ ‘സര്‍ക്കാര്‍

35

തെന്നിന്ത്യയുടെ ഇളയ ദളപതി വിജയ്‌ നായകനായി എത്തുന്ന പുതിയ ചിത്രം സര്‍ക്കാരിന്റെ ടീസര്‍ റെക്കോഡ് നേട്ടത്തില്‍. ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് ഇനി വിജയ്‌യുടെ സര്‍ക്കാരിന് സ്വന്തം.

Advertisements

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്‌സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.

നിലവില്‍ 1.1 മില്യന്‍ ലൈക്‌സ് ആണ് സര്‍ക്കാര്‍ ടീസറിന് ലഭിച്ചിരിക്കുന്നത്. അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയിലറിന്റെ ലൈക്‌സ് ഇതുവരെ വരെ ലൈക്സ് 3.3 മില്യന്‍ ആണ്. പുറത്തിറങ്ങി ഒരു ദിവസം പിന്നിടും മുമ്പേ ഒരു കോടി പതിമൂന്ന് ലക്ഷം ആള്‍ക്കാരാണ് ടീസര്‍ കണ്ടിരിക്കുന്നത്.

ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ ടീസര്‍ റിലീസ് ചെയ്തു മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അത് യൂടൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാവുകയും ചെയ്തു.

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്‌യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്‌നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.

ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. കേരളത്തില്‍ ഒരു സിനിമയ്ക്കു ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയി സര്‍ക്കാര്‍ എത്തിക്കാനാണ് വിതരണക്കാരുടെ ശ്രമം. ചിത്രം ദീപാവലി റിലീസ് ആയി നവംബര്‍ ആറിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

Advertisement