ദ കോംമ്രേഡില്‍ സഖാവ് പിണറായിയായി മോഹന്‍ലാല്‍: പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍

20

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനായി വേഷമിടുന്ന ചിത്രം താന്‍ സംവിധാനം ചെയ്യുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

Advertisements

‘ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാലിനെ നായകനാക്കി കോംറേഡ് എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റീവ് പോസ്റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രോജക്ടുകളും ആലോചിക്കും.

അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല. കോംറേഡ് എന്ന ഈ പ്രൊജക്ട് വളരെ മുന്‍പ് ആലോചിച്ചതാണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്റ്റ് സ്‌കെച്ചുകള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ത്ഥ്യം അല്ല.

ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും എത്തിക്‌സിന് നിരക്കാത്ത പ്രവര്‍ത്തിയായി പോയി’- ശ്രീകുമാര്‍ മേനോന്റെ കുറിപ്പില്‍ പറയുന്നു.

നേരത്തെ ഒടിയന്‍ സംവിധാനം ചെയ്ത വി എ ശ്രീകുമാര്‍ മേനോന്റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകനെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. ഹരിക്രിഷ്ണന്റെ തിരക്കഥയില്‍ ചിത്രം ഒരുങ്ങുന്നുവെന്നും ‘ദ കോംമ്രേഡ്’ എന്നാണ് ചിത്രത്തിന്റെ പേരെന്നും ഇതിന്റെ ഒരു പോസ്റ്ററും പുറത്തുവന്നു കഴിഞ്ഞുരുന്നു.

എന്നാല്‍, പോസ്റ്റര്‍ ഏതോ മോഹന്‍ലാല്‍ ഫാന്‍സിന്റെ തലയില്‍ ഉദിച്ചതാണെന്നും ഇങ്ങനെയൊരു സിനിമ അനൌണ്‍സ് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ പലരും പറയുന്നു. അതേസമയം, സിനിമ വരുന്നുണ്ടെന്നും മേനോന്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് തുടങ്ങിയെന്നും മറ്റ് ചിലര്‍ പറയുന്നു. ഏതായാലും ശ്രീകുമാര്‍ മേനോന്റെ വെളിപ്പെടുത്തലോടെ ഈക്കാര്യത്തില്‍ ശരിയായ വിവരം പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍

Advertisement