ആറാം തമ്പുരാന്‍, ഒലക്കയുടെ മൂട്; അതിലെങ്ങാനും തൊട്ടാല്‍ നിന്റെ കൈ വെട്ടും; മേജര്‍ രവിയുടെ പ്രഖ്യാപനത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍

57

പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാറില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമെന്ന് മേജര്‍ രവി വെളിപ്പെടുത്തിയിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അക്കൂട്ടത്തില്‍ മറ്റൊരു പ്രഖ്യാപനവും നടത്തി. മോഹന്‍ലാലിന്റെ തിരക്കുകള്‍ കഴിയുമ്പോള്‍ ആറാം തമ്പുരാന്‍ പോലെയൊരു ചിത്രം എടുക്കുമെന്ന്… നാടന്‍ പശ്ചാത്തലത്തിലൊരുക്കുന്ന മാസ് ചിത്രമായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംവിധായകന്‍ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെ ട്രോളര്‍മാരും സജീവമായിരിക്കുകയാണ്. മേജര്‍ രവിയെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചുമുള്ള ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

Advertisements

പ്രിയേട്ടന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറില്‍ ഞാന്‍ സംവിധാനസഹായിയായി എത്തുന്നു. എന്റെ ഗുരു കൂടിയാണ് പ്രിയേട്ടന്‍. ഇതിന് ശേഷമാകും മോഹന്‍ലാല്‍ പ്രോജക്ട് ആരംഭിക്കുന്നത്. നാടന്‍ ചിത്രമാകും ഇത്തവണ സംഭവിക്കുക. ആറാം തമ്പുരാന്‍ പോലൊരു ചിത്രമാണ് മനസ്സില്‍. ഒന്നുരണ്ട് കഥകള്‍ മനസ്സിലുണ്ട്. അദ്ദേഹം പറഞ്ഞു.

അന്യഭാഷാ നടന്മാര്‍ ഉള്‍പ്പെടെ വമ്പന്‍ താര നിര ആണ് മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാറില്‍ അണി നിരക്കുക. നൂറു കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്ട് ആണ്. ആശീര്‍വാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമത് പ്രോജക്ട് ആയി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ആന്റണിക്ക് ഒപ്പം കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടൈന്മെന്റിന്റെ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കുന്നത്.

Advertisement