ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ദിവസം പോലും കാണാത്ത തിരക്ക് റിലീസിന് മുമ്പേ ഒടിയന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍, തൃശ്ശൂര്‍ രാഗത്തില്‍ തിരക്ക് നിയന്ത്രിച്ചത് പോലീസ്

22

പരസ്യസംവിധാന രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുമാറിയ വിഎ ശ്രീകുമാര്‍ മോനോന്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന്‍ വരുന്ന ഡിസംബര്‍ പതിനാലിന് ആണ് ലോകം മുഴുവന്‍ റിലീസ് ചെയ്യുന്നത്.

എന്നാല്‍ റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ ഒടിയന്‍ കേരളത്തില്‍ മുഴുവന്‍ ഹൗസ്ഫുള്‍ ഷോകള്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. ഇന്ന് രാവിലെ പത്തു മണിക്കാണ് തൃശൂരിലെ രാഗം തിയേറ്ററില്‍ ഒടിയന്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്.

Advertisements

എന്നാല്‍ അതിനു മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്നവരെ കൊണ്ട് തിയേറ്റര്‍ പരിസരം നിറഞ്ഞു കവിഞ്ഞു.

ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ദിവസം പോലും കാണാത്ത തിരക്ക് ആണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കാണുന്നത്. ഒരാഴ്ച മുന്‍പേ ഉള്ള ഈ തിരക്ക് കണ്ടു രാഗം തിയേറ്റര്‍ ഉടമ തന്നെ ഞെട്ടിയിരിക്കുകയാണ്.

അഡ്വാന്‍സ് ബുക്കിങ്ങിനു ഉള്ള തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് എത്തുന്ന കാഴ്ച അപൂര്‍വവും വിസ്മയകരവുമാണെന്നു മാത്രമേ പറയാന്‍ പറ്റു.

തൃശൂര്‍ തന്നെയുള്ള മറ്റു തീയേറ്ററുകളില്‍ എല്ലാം ഇന്നലെ മുതല്‍ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങുകയും അവിടെയെല്ലാം ഏകദേശം എല്ലാ ഷോകളും സോള്‍ഡ് ഔട്ട് ആവാറായി കഴിഞ്ഞു.

അതിനു ശേഷമാണു രാഗത്തില്‍ ഈ തിരക്ക് കാണുന്നത് എന്നത് അത്ഭുതകരമാണ്. മലയാള സിനിമയുടെ ചരിത്രത്തിലും, കേരളത്തിന്റെ ചരിത്രത്തിലും ഒരു സിനിമയ്ക്കു റിലീസിന് ഒരാഴ്ച മുന്‍പേ അഡ്വാന്‍സ് ബുക്കിങ്ങിനു ഇത്ര വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല.

മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തിന്റെ കേരളത്തിലെ അമ്പരപ്പിക്കുന്ന താരമൂല്യം ഒരിക്കല്‍ കൂടി തെളിയിക്കുന്ന കാഴ്ചകള്‍ ആണ് കേരളം മുഴുവന്‍ ഇപ്പോള്‍ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളില്‍ ഒന്നാണ് തൃശൂരിലെ രാഗം തിയേറ്റര്‍.

Advertisement