വിവാഹമോചനത്തിന് പിന്നാലെ താന്‍ ഗര്‍ഭിണി; ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച ദിവസങ്ങളെക്കുറിച്ച് സണ്ണി ലിയോണ്‍

108

വിവാഹമോചനത്തിനു പിന്നാലെ താന്‍ ഗര്‍ഭിണി; ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച ദിവസങ്ങളെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍.

Advertisements

താനും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും തമ്മില്‍ വിവാഹമോചിതരാകുന്ന എന്ന തരത്തില്‍ വന്ന വ്യാജവാര്‍ത്ത തന്നെ ഏറെ വിഷമിപ്പിച്ചെന്ന് പ്രശസ്ത നടി സണ്ണി ലിയോണ്‍.

ആ ഞെട്ടലില്‍ നിന്നും മാറും മുന്‍പേ അന്നേ ദിവസം തന്നെ താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തന്നെ വളരെയധികം വിഷമിപ്പിച്ചുവെന്നും താരം പറഞ്ഞു.

തന്നെ മാത്രമല്ല ഭര്‍ത്താവ് ഡാനിയേലിനെയും ഇരു വാര്‍ത്തകളും അസ്വസ്ഥമാക്കി എന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

വിവാഹമോചിതരാകുന്നു എന്ന വര്‍ത്തകേട്ട് ഭര്‍ത്താവ് ഡാനിയേലിന്റെ അമ്മ തന്നെ നേരിട്ട് വിളിച്ച്‌ കാര്യങ്ങള്‍ തിരക്കിയെന്നും സണ്ണി തുറന്നു പറഞ്ഞു.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ മനസ്സ് തുറന്നത്.

Advertisement