സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വ്വതി നടി

18

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോപ്പുലര്‍ പ്രെഡിക്ഷനായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങള്‍ക്ക് 78 ശതമാനം പേരും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവര്‍ 37ല്‍ 28 പുരസ്‌ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണെന്ന് സാംസ്‌ക്കാരിക മന്ത്രി ഏ.കെ. ബാലന്‍ പറഞ്ഞു.

Advertisements

പുരസ്‌കാരങ്ങള്‍

മികച്ച സിനിമ ഒറ്റമുറി വെളിച്ചം

മികച്ച രണ്ടാമത്തെ കഥാചിത്രം ഏദന്‍

മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച നടന്‍ ഇന്ദ്രന്‍സ് (ആളൊരുക്കം)

മികച്ച നടി പാര്‍വതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടന്‍ അലന്‍സിയര്‍

മികച്ച സ്വഭാവ നടി പോളി

മികച്ച ബാലതാരം, ആണ്‍കുട്ടി അഭിനന്ദ്

മികച്ച ബാലതാരം പെണ്‍കുട്ടി നക്ത്ര രക്ഷാധികാരി ബൈജു

മികച്ച സ്റ്റോറി എം.എ. നിഷാദ് (കിണര്‍)

ഛായാഗ്രാഹകന്‍ മനീഷ് മാധവന്‍ (ഏദന്‍)

മികച്ച തിരക്കഥ സജീവ് പാഴൂര്‍ (തൊണ്ടിമുതല്‍)

Advertisement