ഇന്ത്യന്‍ സിനിമയില്‍ അത് ഇന്ന് പീറ്റര്‍ ഹെയ്നിന് മാത്രം ചെയ്യാന്‍ കഴിയുന്ന രഹസ്യം: ഒടിയനിലെ ആ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍

19

മലയാള സിനിമാലോകം ഡിസംബര്‍14 എന്ന ദിവസത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് . മലയാള സിനിമയുടെ വാണിജ്യ ഘടകങ്ങളെ ആകെ മാറ്റി മറിച്ചേക്കാവുന്ന തരത്തില്‍ മോഹന്‍ലാലിന്റെ ഒടിയന്‍ അന്നാണ് പ്രേക്ഷകന് മുന്നിലെത്തുന്നത്.

പുലിമുരുകന് ശേഷം ലാലേട്ടന്റെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള അക്ഷമമായ കാത്തിരിപ്പിലാണ് ആരാധകര്‍. സൂപ്പര്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നാണ് ഒടിയന് സംഘട്ടനമൊരുക്കിയിരിക്കുന്നത്.

Advertisements

എന്നാല്‍ ഒടിയന്റെ ആക്ഷന്‍ രംഗങ്ങള്‍ പീറ്ററിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കേരള കൗമുദി ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍ ഇങ്ങനെ:

‘ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ ഇന്ന് പീറ്റര്‍ ഹെയ്നിന് മാത്രമെ അത് ചെയ്യാന്‍ കഴിയുകയുള്ളു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പവറിനെക്കുറിച്ച് പീറ്ററിന് ആദ്യമെ ഒരു ബ്രീഫ് കൊടുത്തിരുന്നു.

സാധാരണ ഒരു ഫൈറ്റ് സ്വീക്വന്‍സ് പ്രതീക്ഷിച്ച് ആരും വരരുത്. ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് ഒടിയനില്‍ പീറ്റര്‍ ഒരുക്കിയിരിക്കുന്നത്.

ക്‌ളൈമാക്സ് മാത്രം 32 ദിവസമെടുത്താണ് ഷൂട്ട് ചെയ്തത്. മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും നീണ്ട ക്‌ളൈമാക്സുകളിലൊന്നാണത്.

പീറ്ററിനെ പോലെ ഇന്റര്‍നാഷണല്‍ സിനിമകളടക്കം ഇത്രയധികം വര്‍ക്കുകള്‍ ചെയ്ത ഒരാള്‍ വന്നു പറയുകയാണ് കരിയറിലെ ഏറ്റവും മികച്ച വര്‍ക്കാണ് ഒടിയന്റേതെന്ന്. അത് നമ്മള്‍ സീരിയസായി എടുക്കേണ്ടതു തന്നെയാണ്. പീറ്റര്‍ തീര്‍ച്ചയായും പ്രേക്ഷകനെ വിസ്മയിപ്പിക്കും’- ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Advertisement