മഞ്ജു വാര്യര്‍ക്കും റിമാകല്ലിങ്കലിനും പൃഥ്വിരാജിനും മുട്ടന്‍ പണി വരുന്നു, ഇനി സിനിമകള്‍ കിട്ടില്ല കിട്ടായാലും ഒതുക്കും; ഒരു സൂപ്പര്‍ താരത്തിന്റെ നേതൃത്വത്തില്‍ പണി തുടങ്ങി

21

കൊച്ചി:മഞ്ജു വാര്യർക്കും, അക്രമിക്കപ്പെട്ട നടിക്കും, റിമ കല്ലിങ്കലിനും ഇനി മലയാളത്തിൽ നല്ല സിനിമകൾ ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാകുന്നു?. ദിലീപിനേ കേസിൽ കുടുക്കിയ സിനിമയിലേ ബദൽ താര സംഘടനയുടെ നേതാക്കൾക്ക് ( വനിതകൾക്ക്) വൻ പണി ഒരുങ്ങുന്നു. അവരില്ലാത്ത മലയാള സിനിമ, വിനയന്റെ ഗതി..ഇതൊക്കെയാണ്‌ അമ്മയുടെ പക്ഷക്കാർ ഉന്നയിക്കുന്ന വാക്കുകൾ.

ഇവർക്ക് മാത്രമല്ല വെട്ടി നിരത്തൽ വരുന്നത്. പ്രിഥ്വിരാജിനും സഹോദരനും, ചില മധ്യ നിര സംവിധായകർക്കും, സംഭവിക്കാൻ പോകുന്നത് ഒറ്റപ്പെടൽ ആയിരിക്കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയില്‍ മോചിതനായാല്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ചേരുമെന്ന് സൂചന.

ഇതിൽ മലയാള സിനിമക്ക് നഷ്ടം മഞ്ജുവിനെയായിരിക്കും എന്നും മറ്റ് ആളുകൾ സിനിമയിൽ തന്നെ അപ്രസ്കതമായ ഭാഗങ്ങൾ ആണെന്നും വിലയിരുത്തുന്നു.ഈ താരങ്ങള്‍ക്ക് പണികൊടുക്കാന്‍ മലയാളത്തിലെ ഒരു താരരാജാവ് അടക്കമുള്ളവര്‍ രംഗത്തിറങ്ങി കഴിഞ്ഞുവെന്നാണ് അറിയുന്നത്.


അമ്മയില്‍ ദിലീപിനെ അനുകൂലിക്കുന്ന താരങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍. അമ്മയുടെ അംഗത്തേ കേസിൽ കുടുക്കാൻ ആലോചനകൾ നടത്തിയവരേ ബഹിഷ്കരിക്കാനാണ്‌ ആഹ്വാനം ഉണ്ടാവുക. കൂടെ നിർത്താനും സഹകരിക്കാനും അവരേ വിശ്വസിക്കാനാകില്ലത്രേ. അതിനാൽ അല്പ്പം മാറ്റി നിർത്തുന്നു. അല്ലെങ്കിൽ ഇത്തരം കേസ്സുകള്‍ നാളെ വീണ്ടും ആവർത്തിക്കും.

മലയാള സിനിമ മുഴുവൻ പ്രതിസന്ധിയിലാകും. കേസില്‍ ദിലീപ് കുറ്റവിമോചിതനായാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനാണ് ഭൂരിപക്ഷം താരങ്ങളും ആഗ്രഹിക്കുന്നതെന്ന് മംഗളവും റിപോർട്ട് ചെയ്യുന്നു.

Advertisements


ദിലീപിനെ പുറത്താക്കിയതിനോട് ഭൂരിപക്ഷം താരങ്ങള്‍ക്കും വിയോജിപ്പാണ്. യുവതാരങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പോലും പുറത്താക്കിയതെന്നാണ് വിമര്‍ശനം.

എന്നാല്‍ പുറത്താക്കല്‍ നടപടിക്ക് അമ്മ ജനറല്‍ ബോഡി യോഗം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല. സിബിഐ അന്വേഷണം നടന്നാല്‍ യഥാര്‍ത്ഥ വസ്തുത പുറത്ത് വരുമെന്നാണ് ദിലീപിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നിലപാട്.

Advertisement