ഇങ്ങനെ സംഭവിച്ചതില്‍ നാട്ടുകാരേക്കാള്‍ വിഷമമുണ്ടെന്നും ഷാഹിദ ഉഗ്രന്‍ മത്സരാര്‍ത്ഥിയാണെന്നും ഉടന്‍ പണം അവതാരകന്‍ മാത്തുകുട്ടി

40

കൊച്ചി: ഉടന്‍ പണം എന്ന വിനോദ പരിപാടിയുടെ പേരില്‍ സ്വകാര്യ ചാനലായ മഴവില്‍ മനോരമയും പരിപാടിയുടെ അണിയറപ്രവര്‍ത്തകരും സമൂഹ്യ മാധ്യമങ്ങളില്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ‘ഉടന്‍ പണം’ അവതാരകന്‍ അരുണ്‍ മാത്യു എന്ന മാത്തുകുട്ടി.

Advertisements

ഷാഹിദ എന്ന പതിനേഴുകാരി മത്സരാര്‍ത്ഥിയായെത്തി വൈറലായ ഉടന്‍ പണത്തിന്റെ 84-ാം എപ്പിസോഡ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുമ്പോള്‍ ഷാഹിദയെ മനപൂര്‍വ്വം പുറത്താക്കി, മാത്തുകുട്ടി ആന്‍ഡ് ടീംസ് പെണ്‍കുട്ടിയോട് അനീതി കാണിച്ചു എന്ന സോഷ്യല്‍ മീഡിയ കോലാഹലങ്ങളില്‍ വളരെ മാന്യമായ സമീപനമാണ് മാത്തുകുട്ടി സ്വീകരിച്ചത്.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളോട് മാത്തുകുട്ടി പറയുന്നതിങ്ങനെ, ഒരുപാട് കൈയ്യടി തന്നിട്ടുള്ളവര്‍ക്ക് കൂവാനുള്ള അര്‍ഹതയുണ്ട്. ഒരോ എപ്പിസോഡിലും നല്‍കാനുള്ള തുകയ്ക്ക് നിയന്ത്രണം ഉണ്ടെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഷാഹിദ ഉഗ്രന്‍ മത്സരാര്‍ത്ഥിയാണ്, ഇങ്ങനെ സംഭവിച്ചതില്‍ നാട്ടുകാരേക്കാള്‍ വിഷമമുണ്ടെന്നും മാത്തുകുട്ടി പറയുന്നു.

അവതാരകരായ മാത്തുകുട്ടിയും രാജ് കലേഷും അവതരിപ്പിക്കുന്ന പരിപാടിയില്‍ മാത്തുകുട്ടിയെ മാത്രം ഉന്നം വയ്ക്കുന്ന വിമര്‍ശനങ്ങളാണ് പ്രചരിക്കുന്നത്. പരിപാടിക്കെതിരെ നിരവധി ട്രോളുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് സോഷ്യല്‍ മീയിയയില്‍ നിറയുന്നത്. വളരെ ഗംഭീരമായി തന്നെ മത്സരത്തില്‍ മുന്നേറികൊണ്ടിരുന്ന ഷാഹിദയെ മനപൂര്‍വ്വം പുറത്താക്കുന്നതിന്റെ ഭാഗമായി ഡാന്‍സ് കളിപ്പിച്ചു എടിഎമ്മിന് ഇഷ്ടപ്പെട്ടില്ല എന്ന് വരുത്തിതീര്‍ത്ത് പുറത്താക്കി എന്നാണ് ഉടന്‍ പണത്തിനെതിരെയും ഉടന്‍ പണം അവതാരകര്‍ക്കെതിരേയും ഉയരുന്ന വിമര്‍ശനങ്ങള്‍.

രണ്ട് ലൈഫ് ലൈനുകള്‍ ബാക്കി നില്‍കുമ്പോഴും മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തില്‍ ചാനലിനെതിരെ ഒന്നും പറയാനില്ലെന്നാണ് ഷാഹിദയുടെ പ്രതികരണം. എല്ലാ ചോദ്യങ്ങള്‍ക്കും ലൈഫ്ലൈനുകള്‍ ഉപയോഗിക്കാമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതായും ഷാഹിദ പറഞ്ഞു.

Advertisement