ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒന്നാമന്‍ ഹൃത്വിക് റോഷന്‍

46

ഏറ്റവും സുന്ദരന്‍മാരായ ലോകത്തിലെ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഹൃത്വിക് റോഷന്‍.

വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡസ് എന്നറിയപ്പെടുന്ന ഹൃത്വിക് ഒന്നാമതെത്തിയത്.

Advertisements

ബ്രാഡ് പിറ്റ്, റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍, നോഹ മില്‍സ്, ക്രിസ് ഇവാന്‍സ് തുടങ്ങിയ ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് ഒന്നാമതെത്തിയത്.

ആദ്യ പത്തില്‍ ബോളിവുഡില്‍ നിന്നും സല്‍മാനും ഇടം നേടിയിട്ടുണ്ട്. ഏഴാമതാണ് സല്‍മാന്റെ സ്ഥാനം.

ബ്രാഡ് പിറ്റാണ് രണ്ടാം സ്ഥാനത്ത്. കൊറിയന്‍ നടന്‍ ഗോഡ്‌ഫ്രെ ആണ് മൂന്നാമത്. റോബര്‍ട്ട് പാറ്റിന്‍സണ്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ടോാം ക്രൂയിസിന് ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്. വില്യം രാജകുമാരന്‍ പത്താം സ്ഥാനത്തുണ്ട്.2016 ല്‍ വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം നടത്തിയ മറ്റൊരു സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരായ പുരുഷന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, ഇറാഖില്‍ നിന്നുമുള്ള പ്രശസ്ത മോഡല്‍ ഒമര്‍ ബൊര്‍ഖാന്‍ അല്‍ഗല എന്നിവരെയാണ് അന്ന് ഹൃത്വിക് പിന്തള്ളിയത്.

2011-12 വര്‍ഷങ്ങളില്‍ ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി ഹൃത്വികിനെ തിരഞ്ഞെടുത്തിരുന്നു.

Advertisement