ഒന്നു രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രമേഷ് പിഷാരടി

18

അഞ്ചു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകരുടെ മനസു കീഴടക്കിരുന്ന ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നു. ബഡായി ബംഗ്ലാവിന്റെ ആരാധകരെ ഞെട്ടിച്ച് അവതാരകനായ രമേഷ് പിഷാരടി ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തു വിട്ടത്. പരിപാടിയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷരുടെ മനസില്‍ ഇടംനേടിരുന്നു.

Advertisements

നടന്‍ മുകേഷ്, രമേഷ് പിഷാരടി, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നിരുന്ന പരിപാടി പലപ്പോഴും റേയ്റ്റിങ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ കയറിയിരുന്നു. എന്നാല്‍ പരിപാടി അവസാനിപ്പിക്കുന്ന വിവരം സംവിധായകനും മിമിക്രികലാകാരനുമായ രമേഷ് പിഡാരടി തന്നെയാണ് പുറത്തുവിട്ടത്.

സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ഒന്നു രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ബഡായി ബംഗ്ലാവ് അവസാനിക്കുകയാണ് എന്നു പിഷാരാടി അറിച്ചു.

പിഷാരടിയുടെ കുറിപ്പ് ഇങ്ങനെ

പ്രിയമുള്ളവരെ….😀😀😀😀
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു 😎😎….
ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു …

സിനിമാല,കോമഡി ഷോ, കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്,തട്ടുകട,കോമഡി കസിൻസ്,മിന്നും താരം,ബ്ലഫ് മാസ്റ്റേഴ്സ്,ബഡായി ബംഗ്ളാവ്, മുപ്പതോളം താര നിശകൾ …ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….

ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് …ആ സത്യം ആ ശക്തി 💪💪നിങ്ങളാണ് ….എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി…
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Advertisement