ലോക സിനിമാ ചരിത്രത്തില്‍ ഇതാദ്യം, ഐഎംഡിബി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മമ്മൂട്ടിയുടെ പേരന്‍പ്!

26

ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ വിഭാഗം ആയ ഐ എം ഡി ബിയുടെ പുതിയ ലിസ്റ്റ് ഏതൊരു മലയാളി, തമിഴ് സിനിമ ആസ്വാദകനേയും അഭിമാനം കൊള്ളിക്കുന്നതാണ്. ലോക സിനിമാ ചരിത്രത്തില്‍ ഇതാദ്യമായി ഒരു തമിഴ് ചിത്രം ഐ എം ഡി ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് റാമിന്റെ പേരന്‍പ്.

Advertisements

ഒരു ക്ലാസ് സിനിമയ്ക്ക് ഇത്രയും വരവേല്‍പ്പും സ്വീകാര്യതയും ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. 9.8/10 റേറ്റിംഗ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ദ ഗോഡ്ഫാദര്‍ (9.2/10), ദി ഷോശാന്ക് റിഡമ്ബ്ഷന്‍ (9.3/10) എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് ആണ് പേരന്‍പ് തകര്‍ത്തിരിക്കുന്നത്.

റാം സംവിധാനം ചെയ്ത പേരന്‍പ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമാണിത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് തമിഴ് ലോകവും ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രം കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയത്തേക്കുറിച്ചാണ്. അമിതപ്രതീക്ഷയുമായി ചിത്രം കാണാന്‍ പോയവര്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്.

ചിത്രം പലപ്പോഴും കണ്ണ് നനയിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ചിത്രം കണ്ടുകഴിഞ്ഞിറങ്ങുമ്ബോള്‍ കണ്ണിനേക്കാള്‍ കൂടുതല്‍ മനസ്സാണ് നിറഞ്ഞിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. സ്വാഭാവികത നിറഞ്ഞ ഭിനയത്തിലൂടെ അമുനവനേയും പാപായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ റാം എന്ന സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് നിസംശയം പറയാം.

Advertisement