വെറും ഗുണ്ടാസംഘങ്ങള്‍ ആണവര്‍: ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെ ആഞ്ഞടിച്ച് പാര്‍വ്വതി

16

ഡബ്യുസിസിയിലെ അംഗങ്ങള്‍ക്ക് നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നഷ്ടമാവുകയാണെന്ന് ഫിലിം കംപാനിയനുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. ‘ബോളിവുഡില്‍ സ്ത്രീകള്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് മുന്നോട്ട് വരുന്നുണ്ട്. അവരോട് സത്യത്തില്‍ അസൂയ തോന്നുന്നു.

Advertisements

കാരണം അവര്‍ക്ക് തുറന്നു പറച്ചിലിലൂടെ അവസരങ്ങള്‍ നഷ്ടമാവുന്നില്ല. നിങ്ങളുടെ ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്നു. എന്നാല്‍ കേരളത്തിലെ അവസ്ഥ വ്യത്യസ്തമാണ്.

ഡബ്യുസിസി അംഗങ്ങളായ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു പോലും മറ്റുള്ളവര്‍ക്ക് വിലക്കുണ്ട്.

കേരളം പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് എന്നുള്ളത് വെറും കടലാസില്‍ മാത്രമുള്ള കാര്യമാണ്. ഫാന്‍സ് അസോസിയോഷനുകള്‍ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. എതിര്‍ത്ത് സംസാരിച്ചാല്‍ എന്തും സംഭവിക്കാം.

ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. ചിലപ്പോള്‍ നമ്മുടെ വീട് വരെ അഗ്‌നിക്കിരയാക്കപ്പെട്ടെന്നു വരെ വരാം-പാര്‍വതി പറഞ്ഞു.

എനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് എന്റെ സിനിമകള്‍ എല്ലാം തന്നെ ഹിറ്റായിരുന്നു ആ എനിക്കാണ് ഇപ്പോള്‍ ഒരു സിനിമാ ഓഫര്‍ മാത്രം ലഭിച്ചിരിക്കുന്നത്. എന്റെ അമ്മ പറയുന്നുണ്ട് ഞാന്‍ എം.ബി.എ പഠിച്ചാല്‍ മതിയായിരുന്നുവെന്ന്-പാര്‍വതി പറഞ്ഞു.

Advertisement