വിവാഹത്തിന് മുന്‍പേ നടി നേഹ ധൂപിയ ഗര്‍ഭിണിയായി; മറ്റൊരു വഴിയുമില്ലാതായപ്പോള്‍ രഹസ്യവിവാഹം

10

കപൂര്‍ കുടുംബത്തിലെ താരപുത്രികളിലൊരാളായ സോനം കപൂറിന്റെ വിവാഹം അടുത്തിടെയായിരുന്നു. ബൊളിവുഡ് മുഴുവന്‍ താരത്തിന്റെ വിവാഹത്തിലും റിസപ്ഷനിലും പങ്കെടുത്തിരുന്നു. സോനത്തിന്റെ വിവാഹത്തിന് പിന്നാലെയായിരുന്നു ബോളിവുഡിലെ മറ്റൊരു താരമായ നേഹ ധൂപിയ വിവാഹിതയായത്.

Advertisements

എന്നാല്‍, ഡല്‍ഹിയില്‍ വെച്ച്‌ നടത്തിയ നേഹയുടെ വിവാഹത്തെ കുറിച്ച്‌ അധികം ആര്‍ക്കും അറിയില്ലായിരുന്നു. നേഹയും അംഗഡ് ബേദിയുമായുള്ള വിവാഹം നടന്നതോടെ ചില കള്ളക്കഥകളും പ്രചരിച്ചു തുടങ്ങി. വളരെ പെട്ടെന്ന് രഹസ്യമായി ഇവര്‍ വിവാഹം നടത്തിയതിന് പിന്നിലെ കാരണം നേഹ ഗര്‍ഭിണിയാണെന്നതായിരുന്നു പാപ്പരാസികള്‍ കണ്ടെത്തിയത്.

എന്നാല്‍, ഈ കഥകളെല്ലാം നിഷേധിച്ച്‌ നേഹയുടെ പിതാവ് തന്നെ രംഗത്തെത്തി. എല്ലാവരെയും അറിയിച്ച്‌ തന്നെയാണ് മകളുടെ വിവാഹം നടത്തിയത്. അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് എന്തും പറയാം, എന്നുകരുതി അത് സത്യമാവണമെന്നില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

Advertisement