സുന്ദരികളായ നടിമാരെ കാണുമ്പോള്‍ പാവാട പൊക്കിനോക്കണം; അതിനുപറ്റിയില്ലെങ്കില്‍ ഒരു അശ്ലീല കമന്റ് പറയണം; പ്രമുഖ നടന് എതിരെ എട്ടോളം നായികമാര്‍

18

നടിമാര്‍ക്കുനേരെ ഹോളിവുഡില്‍ ലൈംഗികാതിക്രമം ഉണ്ടാകുന്നുവെന്ന വിവാദം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവില്‍ ആരോപണമുയര്‍ന്നിരിക്കുന്നത് വിഖ്യാത നടനും നിര്‍മ്മാതാവുമായ മോര്‍ഗന്‍ ഫ്രീമാനെതിരെയാണ്. നടിമാരടക്കം എട്ടു യുവതികളാണ് ഫ്രീമാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാനോ ലക്ഷ്യമിട്ട് താനൊന്നും ചെയ്തിട്ടില്ലെന്ന മാപ്പപേക്ഷയുമായി 80-കാരനായ നടന്‍ രംഗത്തെത്തി.

‘എന്നോടൊപ്പം ജോലി ചെയ്തിട്ടുള്ളവര്‍ക്കും എന്നെ അറിയുന്നവര്‍ക്കും ഞാന്‍ അത്തരക്കാരനല്ലെന്ന് അറിയാ’മെന്ന് ഫ്രീമാന്റെ കുറിപ്പില്‍ പറയുന്നു. ആരെയെങ്കിലും മനപ്പൂര്‍വം അപമാനിക്കുന്ന പ്രവര്‍ത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് മോര്‍ഗന്റെ വിശദീകരണം. അങ്ങനെയാര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഫ്രീമാന്റെ സ്വഭാവത്തിലെ വൈകൃതങ്ങള്‍ വ്യക്തമാക്കുന്ന തരത്തില്‍ എട്ട് വ്യത്യസ്ത യുവതികള്‍ നടത്തിയ ആരോപണങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഫ്രീമാന്റെ മാപ്പുചോദിക്കല്‍. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, വാന്‍കുവര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അവരുടെ വാഹനങ്ങളില്‍ മോര്‍ഗന്‍ ശബ്ദം നല്‍കിയ അനൗണ്‍സ്‌മെന്റുകള്‍ പിന്‍വലിച്ചിരുന്നു. വിസ കാര്‍ഡിന്റെ പരസ്യത്തിനുവേണ്ടിയാണ് ഫ്രീമാന്‍ ശബ്ദം നല്‍കിയിരുന്നത്. ജനുവരിയില്‍ അദ്ദേഹത്തിന് പ്രഖ്യാപിച്ച ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം തിരിച്ചെടുക്കുന്ന കാര്യം സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡും ആലോചിക്കുന്നുണ്ട്.

സെറ്റിലെ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച യുവതിയടക്കമാണ് ഫ്രീമാനെതിരെ രംഗത്തുവന്നത്. 2015-ല്‍ ഒരുമിച്ച്‌ ജോലി ചെയ്യുമ്ബോള്‍ ഫ്രീമാന്‍ തന്റെ പാവാട തുടര്‍ച്ചയായി പൊക്കിനോക്കാന്‍ ശ്രമിച്ചുവെന്നാണ് അവരുടെ ആരോപണം. ഫ്രീമാന്റെ പ്രൊഡക്ഷന്‍ കമ്ബനിയായ റെവെലേഷന്‍സ് എന്റര്‍ടെയ്ന്മെന്റിന്‍ ജോലി ചെയ്യാനെത്തിയവര്‍ക്കാണ് ഫ്രീമാനില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. ഒരു വളഷന്‍ വയസ്സനെപ്പോലെയാണ് ഫ്രീമാന്‍ പെരുമാററിയതെന്ന് യുവതികള്‍ ആരോപിക്കുന്നു.

ഗോയിങ് ഇന്‍ സ്‌റ്റൈല്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് തന്നെ ഫ്രീമാന്‍ അപമാനിച്ചതെന്ന് പ്രൊഡക്ഷന്‍ യൂണിറ്റിലെ യുവതി പറഞ്ഞു. 2015-ലായിരുന്നു അത്. താന്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് നോക്കട്ടെ എന്നുപറഞ്ഞാണ് പാവാട പൊക്കി നോക്കിയതെന്നും അവര്‍ ആരോപിച്ചു. സഹനടനായ അലന്‍ ആര്‍കിന്‍ ഇടപെടുകയും ഫ്രീമാനെ പിന്തിരിപ്പിച്ചുവെന്നും യുവതി പറയുന്നു. ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച്‌ ശരീരത്തെ സൂചിപ്പിച്ചുകൊണ്ട് അശ്ലീല കമന്റുകള്‍ പറയാറുണ്ടായിരുന്നുവെനന്് മറ്റൊരു യുവതിയും ആരോപിക്കുന്നു.

സി.എന്‍.എന്റെ മാധ്യമപ്രവര്‍ത്തക ചോള്‍ മലാസാണ് യുവതികളുടെ ആരോപണം രംഗത്തുകൊണ്ടുവന്നത്. മലാസിനുനേര്‍ക്കും ഫ്രീമാന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചിട്ടുണ്ട്. 2017-ല്‍ താന്‍ ആറുമാസത്തോളം ഗര്‍ഭിണിയിയാരിക്കെ ഫ്രീമാനെ അഭിമുഖം ചെയ്യുന്നതിനിടെയായിരുന്നു അതെന്ന് മലാസ് വ്യക്തമാക്കി. ഇതോടെയാണ് യഥാര്‍ഥ ഫ്രീമാനെ പുറംലോകത്തിന് കാട്ടിക്കൊടുക്കണമെന്ന് അവര്‍ നിശ്ചയിച്ചതും തന്നെപ്പോലെ അപമാനിക്കപ്പെട്ട മറ്റ് യുവതികളെ കണ്ടെത്താന്‍ ശ്രമിച്ചതും.

എന്തുവസ്ത്രമിട്ടു ചെന്നാലും ഫ്രീമാന്റെ വക എന്തെങ്കിലും കമന്റുണ്ടാകുമെന്നും അത് പലപ്പോഴും ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും പ്രൊഡക്ഷന്‍ കമ്ബനിയില്‍ മാനേജരായി ജോലി ചെയ്തിട്ടുള്ള മറ്റൊരു യുവതി പറഞ്ഞു. പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ പലപ്പോഴും ഇത് കേട്ടില്ലെന്ന് നടിക്കാറാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിക്കെത്തിയിരുന്നവരെ ഫ്രീമാന്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും അവര്‍ ആരോപിക്കുന്നു.

Advertisement