കുഞ്ഞു ആരാധകന്റെ സ്വപ്നം പോലെ കാണാന്‍ മോഹന്‍ലാലെത്തി: രണ്ടു വൃക്കകളും തകരാറിലായ അഭിജിത്തിന്റെ ചികില്‍സയും ഏറ്റെടുത്തു

18

മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ലാലേട്ടന്റെ കട്ട കുട്ടി ആരാധകനെ കാണാന്‍ ഒടുവില്‍ മോഹന്‍ലാല്‍ നേരിട്ടെത്തി. രണ്ടു വൃക്കകളും തകരാറിലായ അഭിജിത്ത് ചികിത്സയുടെ വേദനകള്‍ക്കിടയിലും ഉള്ളില്‍ കൊണ്ടു നടന്ന ഏറ്റവും വലിയ ആഗ്രഹമാണ് മോഹന്‍ലാലിനെ കാണുകയെന്നത്. ആരാധകര്‍ വഴി ഇക്കാര്യമറിഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വെച്ച് അഭിജിത്തിനെയും കുടുംബത്തെയും കാണുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലുടെയാണ് മോഹന്‍ലാലിനെ കാണിച്ചു തരാമെന്ന് പറഞ്ഞ് ആരോ പറ്റിച്ച അഭിജിത്തിന്റെയും കുടുംബത്തിന്റെയും കഥ എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് മോഹന്‍ലാലിനെ കാണാനുള്ള അവസരമൊരുക്കാമെന്ന് ഫാന്‍സ് അസ്സോസ്സിയേഷന്‍ രംഗത്തെത്തി.

Advertisements

അഭിജിത്തിന്റെ ചികിത്സയ്ക്ക് മോഹന്‍ലാല്‍ സഹായം വാഗ്ദാനം ചെയ്തു. ചികിത്സയ്ക്കുള്ള വന്‍ തുക കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു കുടുംബം. വൃക്ക നല്‍കാന്‍ അച്ഛന്‍ തയ്യാറാണ്. ഇതിന് മുന്‍പ് മൂത്ര സഞ്ചിക്ക് ഓപ്പറേഷന്‍ വേണം. ഇതിനു മാത്രം 15 ലക്ഷം രൂപ ചിലവാകും. ഹോട്ടല്‍ തൊഴിലാളിയാണ് അഭിജിത്തിന്റെ അച്ഛന്‍. ചികിത്സാ സമയമായതിനാല്‍ അഭിജിത്തിനെ നോക്കാന്‍ ജോലി ഉപേക്ഷിച്ചു.

Advertisement