‘വലിയ മാജിക്കൊന്നുമില്ലാത്ത ഒരു പാവം സിനിമയാണ് ഒടിയന്‍’; ലാലേട്ടന്‍ പറഞ്ഞ വാക്കുകളെ നെഞ്ചേറ്റി ആരാധകര്‍; മോശമാണെന്ന കമന്റുകളെ പാടെ തള്ളി ഒടിയന്റെ വിജയക്കുതിപ്പ്, ഗള്‍ഫില്‍ റെക്കോഡ് കളക്ഷന്‍

20

ദുബായ് : മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയന്‍ കഴിഞ്ഞ ദിവസമാണ് തീയറ്ററുകയിലേക്കെത്തിയത്. വേള്‍ഡ് വൈഡ് റിലീസായിട്ടാണ് ഒടിയന്‍ എത്തിയത്. ഒടിയന്‍ ഒരു പാവം സിനിമയാണ് എന്നായിരുന്നു മോഹന്‍ലാല്‍, ജിസിസിയിലെ പ്രമോഷന്‍ ചടങ്ങില്‍ പറഞ്ഞത്.

ഒടിയന്‍ എന്ന സിനിമയ്ക്ക് കിട്ടിയ ആവേശം കേരളത്തിലെ പോലെ തന്നെ ജിസിസിയിലും കിട്ടി. സിനിമ മികച്ചതാണ്, അല്ലെങ്കില്‍ സിനിമ എല്ലാവര്‍ക്കും ഇഷ്!ടമാണ് എന്നതൊക്കെ സിനിമ കണ്ടിട്ട് നിങ്ങളാണ് തീരുമാനിക്കേണ്ടത്. സിനിമയില്‍ എന്റെ നാല്‍പത്തിയൊന്നാമത്തെ വര്‍ഷമാണ്. ഒരുപാട് സിനിമകള്‍ ഞങ്ങള്‍ പ്രമോട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

Advertisements

തിയേറ്ററകളില്‍ എത്തും മുന്‍പ് സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ അടക്കം നടത്തിയ ഹൈപ്പ് ചിത്രത്തിന്റെ ആദ്യ ദിന അഭിപ്രായത്തെ ബാധിച്ചിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രതികരണം വന്നത്.

എന്നാല്‍ സംവിധായകന്റെ വാക്കുകളെ തള്ളി ഇപ്പോള്‍ സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുന്നത് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷോയ്ക്ക് മുന്‍പ് പറഞ്ഞ വാക്കുകളാണ്. വലിയ മാജിക്കൊന്നുമില്ലാത്ത ഒരു പാവം ചിത്രമാണ് ഒടിയന്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സമൂഹ മാധ്യമത്തില്‍ ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

വീഡിയോയില്‍ മോഹന്‍ലാലിന്റെ വാക്കുകളിങ്ങനെ

‘ഒരു പാവം സിനിമയാണ് ഒടിയന്‍ അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളു അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷന്‍സുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സിനിമ കാണു എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ് ‘

ജിസിസി രാജ്യങ്ങളില്‍ നിന്നുമാത്രമായി ആദ്യ ദിനം 4.73 കോടി ചിത്രം നേടി. 684 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ജിസിസി രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. മറ്റ് ലോകരാഷ്ട്രങ്ങളില്‍ നിന്നുമായി 11.78 കോടിയും ‘ഒടിയന്‍’ ആദ്യ ദിനം നേടി. വിദേശരാജ്യങ്ങളില്‍ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കളക്ഷന്‍ നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ‘ഒടിയന്‍’ സ്വന്തമാക്കിയിട്ടുണ്ട്.

വി എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement