മരിക്കുന്നതിന് മുന്‍പ് എനിക്കൊരു നല്ല വേഷം താടാ; അറം പറ്റിയപോലെ സോമന്‍ ചോദിച്ചു വാങ്ങിയ ആ കഥാപാത്രം

352

മലയാള സിനിമയില്‍ സംഭാഷണങ്ങള്‍ കൊണ്ട് നമ്മളെ കോരിത്തരിപ്പിക്കുന്ന ചുരുക്കം ചില തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ ആണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍.

സൂപ്പര്‍താരങ്ങള്‍ക്കും നായകന്മാര്‍ക്കും മാത്രമല്ല കൂടെ ഉള്ള കഥാപാത്രങ്ങള്‍ക്കും അദ്ദേഹം ആവശം കൊള്ളിക്കുന്ന നെടുനീളന്‍ സംഭാഷണങ്ങള്‍ എഴുതി നല്‍കാറുണ്ട്.

Advertisements

അതുപോലെ ഒന്നാണ് ലേലത്തിലെ സോമന്റെ കഥാപാത്രം. അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു ലേലം. അതിനെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജി പണിക്കര്‍.

വലിയ ഡയലോഗുകള്‍ കാണുമ്‌ബോള്‍ അദ്ദേഹം തന്നെ ദേഷ്യപ്പെടുമായിരുന്നു, കാരണം താന്‍ നായകന്‍ അല്ലലോ പിന്നെ എന്തിനാണ് ഇത്രയും നീളമുള്ള സംഭാഷണങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പക്ഷേ ദേഷ്യപ്പെടുന്നതെല്ലാം വെറുതെ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തന്നോട് ചോദിച്ചു വാങ്ങിയ കഥാപാത്രമായിരുന്നു അതെന്നും രഞ്ജി പണിക്കര്‍ പറയുന്നു. മരിക്കുന്നതിന് മുന്‍പ് തനിക്കൊരു നല്ല വേഷം തരണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

അറം പറ്റുക എന്നൊക്കെ പറയുന്നത് സംഭവിച്ചു എന്ന് വേണം പറയാന്‍ എന്നും സിനിമ ഇറങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷം അദ്ദേഹം വിട പറയുകയായിരുന്നു.

Advertisement