വിവാഹചടങ്ങില്‍ സാരിയുടുത്ത് മീനാക്ഷി; കൂടെ ദിലീപും കാവ്യാ മാധവനും

8

ദിലീപിനെപ്പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ താരമാണ് മകള്‍ മീനാക്ഷി. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. നാദിര്‍ഷയുടെ മകളും മീനൂട്ടിയും ചേര്‍ന്നൊരുക്കിയ ഡബ്‌സ്മാഷിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ ദീലിപിനും കാവ്യയ്ക്കുമൊപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രം വൈറലാകുകയാണ്. ഒരു വിവാഹചടങ്ങില്‍ ഇവര്‍ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയെയും നിറപുഞ്ചിരിയുമായി അരികില്‍ നില്‍ക്കുന്ന കാവ്യയെയും ദിലീപിനെയും ഫോട്ടോയില്‍ കാണാം.

Advertisements

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയേും കാണാറുണ്ടായിരുന്നില്ല.

മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ എത്തി. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകര്‍ക്കുണ്ടായിരുന്നു. ഫാന്‍സ് പേജുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

Advertisement